''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെറ്റില കർഷകരെ ചൂഷണത്തിൽ നിന്നു രക്ഷിക്കാന്‍ കിസാൻ സഭയും സന്നദ്ധ സംഘടനകളും രംഗത്ത്.


പുനലൂർ ∙ വെറ്റില കർഷകരെ ചൂഷണത്തിൽ നിന്നു രക്ഷിക്കാനും വെറ്റില കൃഷി പ്രോത്സാഹിപ്പിക്കാനും കിസാൻ സഭയും സന്നദ്ധ സംഘടനകളും രംഗത്ത്. ഉൽപാദന ചെലവ് കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചെങ്കിലും വെറ്റിലയ്ക്കു നാലിലൊന്നു വില പോലും ലഭിക്കാതെ കർഷകർ നട്ടം തിരിയുകയായിരുന്നു.
പുനലൂർ നഗരസഭയിലും താലൂക്കിന്റെ വിവിധ പഞ്ചായത്തുകളിലുമായി എഴുനൂറോളം വെറ്റില കർഷകരുണ്ട്. കഴിഞ്ഞ വർഷം കെട്ടിന് 200 രൂപ വരെ വില ലഭിച്ചിരുന്ന വെറ്റിലയ്ക്ക് ഇടയ്ക്ക് അഞ്ചു രൂപ വരെയായി താഴ്ന്നിരുന്നു. വ്യാപാരികളുടെ ഒത്തുകളിമൂലമാണ് ഇതുണ്ടായത്. നഗരസഭയിലെ മണിയാർ, അഷ്ടമംഗലം, കേളൻകാവ്, തൊളിക്കോട്, പ്ലാച്ചേരി, പാപ്പന്നൂർ മേഖലകളിലാണ് വെറ്റില കൃഷി കൂടുതലുള്ളത്.
വെറ്റില കർഷകരുടെ പ്രശ്നങ്ങൾ വന്യജീവികളുടെ ശല്യവും വിപരീത കാലാവസ്ഥയും കാരണം മറ്റു കൃഷികൾ ചെയ്യുന്നതിനു പറ്റാത്ത സാഹചര്യത്തിലാണ് കൂടുതൽ കൃഷിക്കാർ വെറ്റില കൃഷിയിലേക്കു മാറുന്നത്. ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലതാണ്. ഭീമമായ ഉൽപാദനച്ചെലവ്. കൃഷിക്ക് ആവശ്യമായ തൊഴിലാളികളുടെ ലഭ്യതക്കുറവും അമിത കൂലിയും. കൃഷിക്ക് ആവശ്യമായ ഈറ്റ, മുള എന്നിവയുടെ ലഭ്യതക്കുറവും അമിതവിലയും.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ. ജലലഭ്യതക്കുറവ്. വിലസ്ഥിരത ഇല്ലായ്മ. കർഷകർ ആശ്രയിക്കുന്ന ഏക മാർക്കറ്റായ പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ കർഷകർക്കു ന്യായ വില ലഭിക്കുന്നതിനു സംവിധാനമില്ലാത്തത്. സംഘടിതരായ കച്ചവടക്കാർ കർഷകരെ ചൂഷണം ചെയ്ത് അവർ നിശ്ചയിക്കുന്ന വിലയ്ക്കു വിൽക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു. മുൻപു ചന്തദിനങ്ങളിൽ 25,000 കെട്ട് വെറ്റില വന്നിരുന്നിടത്ത് ഇപ്പോൾ 5,000 കെട്ട് വെറ്റില മാത്രമാണ് പുനലൂർ താലൂക്കിൽ നിന്ന് എത്തുന്നത്.
കർഷകരെ സഹായിക്കാൻ ചെയ്യേണ്ടത് പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ വെറ്റില കച്ചവടത്തിന് നഗരസഭയും സർക്കാരും ഇടപെട്ടു ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. താലൂക്കിലെ കൃഷിക്കാരുടെ ഉൽപന്നങ്ങൾ മാത്രമേ ഈ മാർക്കറ്റിൽ വിപണനം നടത്താൻ അനുവദിക്കാവൂ. നാട്ടിലെ ചെറുകിട വ്യാപാരികൾക്കുകൂടി വെറ്റില വാങ്ങുന്നതിന് ഇപ്പോഴത്തെ സമയക്രമത്തിൽ മാറ്റംവരുത്തുക. പ്രവർത്തനം തുടങ്ങുന്നതു പുലർച്ചെ നാലു മുതൽ എന്നുള്ളത് അഞ്ചു മുതൽ എന്നാക്കുക.
വെറ്റിലയ്ക്ക് അടിസ്ഥാനവില നിശ്ചയിക്കുക. പരസ്യ ലേലത്തിലൂടെ മാത്രമേ മാർക്കറ്റിൽ വിപണനം നടത്താൻ അനുവദിക്കാവൂ. ഈ സംവിധാനങ്ങൾ നിലവിൽ വന്നാൽ ഇതിനുള്ള ചെലവുകൾ കർഷകരിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ, പുനലൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി സിഇഒ സുകുമാരൻ, വെറ്റില കർഷകരായ എം.പ്രകാശ്, എസ്.ഷിബു, എം.വി.അനിൽകുമാർ എന്നിവർ പറഞ്ഞു. നിർദേശങ്ങൾ കൃഷിമന്ത്രിക്കു സമർപ്പിക്കുമെന്നും ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കുമെന്നും ഇവർ അറിയിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.