''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിപ്പുഴയിലെ നിലംനികത്തല്‍;സി.പി.എമ്മും സി.പി.ഐയും. ഇടയുന്നു


പുനലൂര്‍ : നഗരസഭയില്‍ പവര്‍ഹൗസ് വാര്‍ഡിലെ വെട്ടിപ്പുഴയില്‍ ഒരു വ്യക്തിയുടെ നിലം നഗരസഭയുടെ നേതൃത്വത്തില്‍ നികത്താന്‍ ശ്രമിച്ചത് മുന്നണിയില്‍ ഭിന്നതയുണ്ടാക്കുന്നു.

ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍, നിലംനികത്തലിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ. നിയമവിരുദ്ധമായാണ് നിലം നികത്തിയതെന്നുകാട്ടി സി.പി.ഐ.യുടെ യുവജനവിഭാഗം റവന്യൂമന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും പരാതിയും അയച്ചുകഴിഞ്ഞു. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള നഗരസഭാ കൗണ്‍സിലില്‍ ഇത് സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.

വെട്ടിപ്പുഴയില്‍ നഗരസഭ വാങ്ങിയ 25 സെന്റ് ഭൂമിയിലേക്ക് വഴി നിര്‍മിക്കാന്‍ വ്യക്തി നല്‍കിയ ഭൂമിയിലാണ് മണ്ണിട്ടതെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ നിലംനികത്തല്‍ തടയുകയും ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

തുടര്‍ന്നാണ് സി.പി.ഐ. പ്രതിഷേധവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. ഇവിടെ നഗരസഭയുടെ ഭൂമിയില്‍ ബാലകലാഭവനും മൃഗാശുപത്രിയും നിര്‍മിക്കാനാണത്രേ വഴി നിര്‍മിക്കുന്നത്. എന്നാല്‍ നെല്‍ക്കൃഷിക്ക് യോഗ്യമായ നിലം, വ്യക്തിയെ സഹായിക്കാന്‍ കൗണ്‍സിലറുടെ ഒത്താശയോടെ അനധികൃതമായാണ് നികത്തുന്നതെന്നും കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നുംകാട്ടി എ.ഐ.എസ്.എഫ്. പുനലൂര്‍ മണ്ഡലം സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം നഗരസഭാ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച അജന്‍ഡ ഉള്‍പ്പെടുത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ചര്‍ച്ച മാറ്റിവെച്ചു. നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എട്ടാംതീയതിയിലെ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചചെയ്യാമെന്നതാണ് ഒടുവിലത്തെ ധാരണ.

'നഗരസഭ 2003-ല്‍ വാങ്ങിയ 25 സെന്റ് ഭൂമിയിലേക്ക് വഴിനിര്‍മിക്കാനാണ് നിലത്തില്‍ മണ്ണിട്ടത്. ഇത് വ്യക്തി സൗജന്യമായി നല്‍കാമെന്ന് സമ്മതപത്രം നല്‍കിയ 3.5 സെന്റ് ഭൂമിയിലാണ്. ഇതുസംബന്ധിച്ച്‌ ഏതന്വേഷണത്തിനും തയ്യാറാണ്'

-എം.എ.രാജഗോപാല്‍,പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍

'നിയമവിരുദ്ധമായ നിലംനികത്തല്‍ അനുവദിക്കാനാവില്ല. എന്തുതരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണെങ്കിലും നിയമം പാലിക്കേണ്ടതുണ്ട്. ഭൂമി രേഖാമൂലം സ്വന്തമാക്കിയിട്ടുവേണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍'

-സി.അജയപ്രസാദ്,സി.പി.ഐ. പുനലൂര്‍ മണ്ഡലം സെക്രട്ടറി

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.