''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ക്കാര്‍ക്ക് കുടിക്കുവാന്‍ മലിനജലം.ഇനി വരുന്ന നാളുകള്‍ പകര്‍ച്ചവ്യാധിയുടേത്

  • നഗരസഭയുടെ പ്ലാസ്റ്റിക് വിലക്കിന് പുല്ലുവില. 
  • കല്ലടയാറ്റിലും വെട്ടിപ്പുഴ തോട്ടിലും വ്യാപകമായി പ്ലാസ്റ്റിക് മാലിന്യവും മലിനജലവും തള്ളുന്നു.

പുനലൂർ:നഗരസഭയുടെ മൂക്കിന് കീഴില്‍ കല്ലടയാറ്റിലും വെട്ടിപ്പുഴ തോട്ടിലും വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു.വെട്ടിപ്പുഴ തോട്ടിലേക്ക് ഓടയില്‍ നിന്നും മലിനജലം ഒഴുക്കുന്നു.

വെട്ടിപ്പുഴ തോടിന്റെ കരയിലും മാലിന്യകൂമ്പാരം അടുത്ത മഴയിൽ ഈ മാലിന്യങ്ങൾ കല്ലടയാറ്റിൽ പതിക്കും.

പുനലൂര്‍ കെ.എസ്.ആര്‍.ടി സിയും മാലിന്യം കല്ലടയാറ്റില്‍ തള്ളിയതില്‍ ഒട്ടും മോശമല്ല എന്ന് മനസിലാക്കാം. പുനലൂര്‍ കെ.എസ്.ആര്‍.ടി സിയുടെ പുറകില്‍ കല്ലടയാറിന് ചേര്‍ന്നും മാലിന്യം തള്ളിയിട്ടുണ്ട്.പുനലൂരെ പ്രധാനപ്പെട്ട രണ്ട് പമ്പിംഗ് സ്റ്റേഷനുകളുടെ മദ്ധ്യത്തില്‍ ആണ് ഇത്.ഇവിടെയാണ്‌ വെട്ടിപ്പുഴ തോട് കല്ലടയാറിനോട് ചേരുന്നത് അവിടെയും മാലിന്യകൂമ്പാരവും മലിന ജലവും തള്ളിയിരിക്കുന്നു.
പുനലൂര്‍ കെ.എസ്.ആര്‍.ടി സിയുടെ പുറകില്‍ കല്ലടയാറിന് ചേര്‍ന്നും മാലിന്യം തള്ളിയിരിക്കിന്നു 
പുനലൂര്‍ നിവാസികളെ മലിനജലം കുടിപ്പിച്ചു രോഗികള്‍ ആക്കുന്ന ഈ പ്രവണതക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം.
അജൈവ മാലിന്യ സംസ്കരണത്തിനു നഗരസഭയിലെ എല്ലാ വാർഡുകളിലും നഗരത്തിലും കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടും പ്ലാസ്റ്റിക് നിരോധിത മേഖല എന്ന പരിഗണന നൽകാതെയാണു വീണ്ടും ജല സ്രോതസുകളിൽ മാലിന്യം തള്ളുന്നത്.
കളക്ഷന്‍ സെന്ററിന്‍റെ സമീപത്ത്  മാലിന്യം കുന്ന് കൂടിയ നിലയില്‍
അജൈവ മാലിന്യ സംസ്കരണത്തിനു നഗരസഭയിലെ എല്ലാ വാർഡുകളിലും നഗരത്തിലും കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടും മാലിന്യ കളക്ഷന്‍ സെന്ററിന്‍റെ സമീപത്ത് കൂടി മാലിന്യം തള്ളിയ നിലയില്‍ ആണ് 

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും കുടിവെള്ള സ്രോതസുകളിലും പൊതുനിരത്തുകളിലും പ്ലാസ്റ്റിക് മാലിന്യം ഇടുന്നവർക്കെതിരെ കർശന നടപടിയും പിഴ ഈടാക്കുകയും ചെയ്യണം എന്നാണ് ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.