
പത്തനാപുരം : കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരണപ്പെട്ട് ദിവസങ്ങള്‍ പിന്നിടും മുമ്പേ മലയോര മേഖലയില്‍ വീണ്ടും വന്യമ്യഗ ആക്രമണം. പുന്നല ചെംബ്രാമണ്ണില് കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മനുരാജ് വിലാസത്തില്‍ മോഹനന് (52) ആണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മലയോര മേഖലയില്‍ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടമായിറങ്ങുന്ന പന്നികളുടെ ആക്രമണത്തില്‍ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. ചൊവാഴ്ച രാവിലെ ഏഴോടെ ടാപ്പിംഗ് ജോലിക്ക് പോകാനായി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന മോഹനനെ പന്നി കുത്തി വീഴ്ത്തുകയായിരുന്നു. മോഹനന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പത്തനാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത് . കൈവിരലുകള്‍ക്കും ഇടത്തെ കാലിനുമാണ് പരിക്കേറ്റത്.
പകല്‍ സമയത്ത് പോലും കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ മനുഷ്യരുടെ ജീവന് തന്നെ വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
ഫാമിംഗ് കോര്‍പറേഷനിലെ ടാപ്പിംഗ് സൂപ്പര്‍ വൈസറായിരുന്ന സുഗതന് (57) കഴിഞ്ഞ ശനിയാഴ്ചയാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുന്നത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ