
പുനലൂര്‍: നിര്‍ത്തി യിട്ടിരുന്ന സെയില്‍സ് വാന്‍ നിയന്ത്രണം വിട്ട് ഉരുണ്ടുവന്നിട്ടിച്ച് ഡ്രൈവര്‍ മരിച്ചു. പുനലൂര്‍ മുസാവരികുന്ന് ഷീജ മന്‍സിലില്‍ അബ്ദുള്‍ സലാമിന്റെ മകന് നിസാം (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഐക്കരക്കോണം തേക്കുംവിള ജംഗ്ഷന് സമീപം ആയിരുന്നു അപകടം.
വാനില്‍ നിന്നും സാധനങ്ങളുമായി അടുത്തുള്ളകടയിലേക്ക് പോകും വഴി ന്യൂട്രലില്‍ കിടന്ന വാഹനം ഉരുണ്ട് വന്നിടിച്ച് വീണ് മതിലിനിടയില്‍ കുരുങ്ങി നിസാമിന് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഭാര്യ: സജിത. മക്കള്‍: നാദിയ, നാദിന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ