''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേ ഈ കൊടി ഞാനിങ്ങനെ ഉയർത്തിപിടിച്ചിട്ടുണ്ട് പ്രതിഷേധിക്കാൻ;തെമ്മാടിത്തം ഈ കൊടിയുടെ തണലിൽ ആരുകാട്ടിയാലും ചോദ്യം ചെയ്യും


വയല്‍ മണ്ണിട്ടുനികത്തിയെന്ന ആരോപിച്ച് പ്രവാസിയുടെ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണത്തിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ തടസം നിന്ന സംഭവത്തില്‍ ദൂരുഹത. 15 വര്‍ഷം മുമ്പാണ് ഈ ഭൂമി മണ്ണിട്ടുനികത്തിയത്. 2002 ല്‍ നികത്തിയ ഭൂമിയില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനു വേണ്ടി താത്‌ലകിമായി ഷെഡ് നിര്‍മ്മിച്ചതോടെ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊടികുത്തുകയായിരുന്നു. ഒരു കാരണവശാലും നിര്‍മ്മാണത്തിന് അനുവദിക്കില്ല. ഈ ഭൂമി വയലാണെന്ന നിലപാടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.നീര്‍ത്തട സംരക്ഷണ നിയമം വരുന്നതിന് വര്‍ഷങ്ങള്‍ മുമ്പ് നികത്തിയ നിലം എങ്ങനെ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരും.കൂടാതെ ഭൂമിയുടെ രീതി മാറിയത് അനുസരിച്ച് ഇത് കര ഭൂമി ആയെ വരൂ.അതിന് അനുകൂലമായ കോടതി വിധികളും ഉണ്ട്.


ഈ ഭൂമിയില്‍ മണ്ണിട്ടു നികത്തിയ ശേഷം തൊട്ടു ചേര്‍ന്ന് ഓഡിറ്റോറിയം ഉള്‍പ്പെടെ മറ്റു പല കെട്ടിടങ്ങളും നിര്‍മ്മിച്ചപ്പോള്‍ പാര്‍ട്ടി മൗനം പാലിക്കുകയായിരുന്നു. പക്ഷേ ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിനു വാങ്ങി വര്‍ക്കുഷോപ്പ് നിര്‍മ്മിക്കാനായി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ശ്രമിച്ചതോടെ പാര്‍ട്ടി പ്രതിഷേധം തുടങ്ങി. 35 വര്‍ഷത്തെ നീണ്ട ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജീവിതം കരുപിടിപ്പിക്കുന്നതായി സുഗതന്‍ നടത്തിയ പരിശ്രമായിരുന്നു വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം. ഇതിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ തടസം നിന്നതോടെ നിരവധി തവണയാണ് സുഗതര്‍ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങിയത്. പക്ഷേ എ.ഐ.വൈ.എഫ്. കടുത്ത നിലപാട് സ്വീകരിച്ചതോടെ മൂന്നുലക്ഷത്തിലേറെ രൂപ വര്‍ക്ക് ഷോപ്പ് നിര്‍മ്മാണത്തിനു മുടക്കിയ സുഗതന്‍ മനോവിഷമം കാരണം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.


സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിലപാടാണ് സി.പി.ഐ പരസ്യമായി സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം അനധികൃതമായി വയല്‍ നികത്തിയതിനെ എതിര്‍ത്തിരുന്നു. അതു കാരണമാണ് സുഗതന്റെ ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സി.പി.ഐ. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേല്‍ പറയുന്നത്. പക്ഷേ ഭൂമി നികത്തിയ അവസരത്തിലും ഇവിടെ മറ്റു കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോഴും പാര്‍ട്ടി എന്തു കൊണ്ട് പ്രതികരിച്ചില്ലെന്ന സംശയം ബാക്കിനില്‍ക്കെയാണ് സുഗതന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി എ.ഐ.വൈ.എഫിന്റെ നിലപാടുകളെ ചോദ്യം ചെയ്തു മുന്‍ എ.ഐ.വൈ.എഫ് പത്തനാപുരം മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ടും,പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ കെ കൃഷ്ണ രംഗത്ത്
ഇപ്പോള്‍ നിലം നികത്തിപോയി എന്ന് പറയപ്പെടുന്ന പ്രദേശം മുന്‍ പത്തനാപുരം മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ ഉള്ളതാണ്. 15 വര്‍ഷം മുമ്പ് നികത്തിയ നിലത്തില്‍ എന്ത് സമരം ചെയ്യുവാന്‍ കഴിയും. ഇതോടെ എ.ഐ.വൈ.എഫിന്റെ താന്‍പോരിമ മറനീക്കിപുറത്തു വന്നിരിക്കുകയാണ്.മുമ്പേ വയലില്‍ ആശുപത്രിക്ക് സമീപം വയല്‍ നികത്തിയ സ്ഥലത്ത് വര്‍ക്ക്ഷോപ്പിന് ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സമ്മതിച്ചില്ല.അതെ പഞ്ചായത്ത് പ്രസിഡന്റ് സുഗതന്റെ വര്‍ക്ക്ഷോപ്പിന് അനുവാദം നല്‍കി ഇത് എ.ഐ.വൈ.എഫിലെ ചിലരെ ചൊടിപ്പിച്ചു.അങ്ങനെ വര്‍ക്ക്ഷോപ്പിന്റെ പണികള്‍ അവസാനിച്ച സമയത്ത് കൊടി കുത്തി ഒരു പാവം പ്രവാസിയുടെ ജീവനെ കളഞ്ഞു.
2008 ല്‍ നീര്‍ത്തടസംരക്ഷണ നിയമം വരുന്നതിനും 5 കൊല്ലം മുമ്പ് നികത്തിയ നിലം എങ്ങനെ നീര്‍ത്തടസംരക്ഷണ നിയമത്തില്‍ വരും?

കിരണ്‍ കെ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്‌
പുനലൂർ വിളക്കുടിയിൽ പ്രവാസി ആത്മഹത്യചെയ്തു. നികത്തിയ വയൽ പാട്ടത്തിനെടുത്ത് വർക്ക്ഷോപ്പ് തുടങ്ങാനായി ഷെഡ് നിർമ്മിച്ചപ്പോൾ എ.ഐ.വൈ.എഫ്. കൊടികുത്തി. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നു വാർത്തകൾ. 15 വർഷംമുൻപ് നികത്തിയ വയലിലാണ് ഷെഡ് നിർമ്മാണം തുടങ്ങിയതെന്ന് കേൾക്കുന്നു. അതാണ് സത്യമെങ്കിൽ സഖാക്കളെ നിങ്ങളുടെ നടപടി അഹങ്കാരമാണ്, ധിക്കാരമാണ് , കാടത്തമാണ്. നിലവിലെ തണ്ണീർത്തട നിയമം സഖാക്കളറിഞ്ഞില്ലെന്ന് കരുതേണ്ടിവരും. 15 വർഷംമുൻപ് നികത്തിയ വയലെങ്കിൽ അത് നികത്തിയപ്പോൾ മുതൽ ഇന്നലെവരെ കൊടികുത്താഞ്ഞതെന്തേ ? കൃത്യമായി അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ സംഘടാനാതലത്തിൽ നടപടിയെടുക്കണം. സത്യമതല്ലെങ്കിൽ AIYF നെതിരായ പ്രചരണം അപലപനീയമാണ്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.