''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൃദ്ധയായ മാതാവിനെ മക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു


അഞ്ചല്‍: വൃദ്ധ മാതാവിനെ താമസിച്ചിരുന്ന മകന്റെ വീട്ടില്‍ നിന്നും മകനും ബന്ധുക്കളും ചേര്‍ന്നു രാത്രിയില്‍ ഇറക്കി വിട്ടതായി പരാതി. ഏറം മേപ്പള്ളി വീട്ടില്‍ ഗൗരിക്കുട്ടിയമ്മ(90)യെയാണ് മകന്‍ വീട്ടില്‍ നിന്നും ഇറക്കി സമീപത്തുള്ള കുടുംബ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ മറ്റു മക്കളും ഗ്രാമ പഞ്ചായത്തംഗം ഏറം സന്തോഷും ഗൗരിക്കുട്ടിയമ്മയെ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കിയശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കൈവിരല്‍ മുറിഞ്ഞ് നഖം ഇളകിയ അവസ്ഥയിലാണ് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസമെങ്കിലും ആശുപത്രിയില്‍ കഴിയണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആശുപത്രിയില്‍ മാതാവിനോടൊപ്പം നില്‍ക്കാന്‍ ആരും തയാറാകാത്തതിനാല്‍ മക്കള്‍ ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് വാങ്ങി പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് മക്കളെ വിളിച്ചുവരുത്തിയ ശേഷം വൃദ്ധയെ അവരോടൊപ്പം തിരിച്ചയച്ചു. മാതാവിനെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിന്മേലാണ് കേസെടുക്കാതെ വിട്ടയച്ചതത്രേ.
വര്‍ഷങ്ങളായി ഗൗരിക്കുട്ടിയമ്മയെ മക്കള്‍ ഉപദ്രവിക്കുകയും, തെറിയഭിഷേകം നടത്താറുണ്ടെന്നും വൃദ്ധ മാതാവ് മാനസികമായും ശാരീരികമായും പീഡനമനുഭവിച്ചു വരികയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.