
കേരളം സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പുകളുടെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ ഫീസിളവുകളോടെയുള്ള തൊഴിൽ നൈപുണ്യ പരിശീലനം നേടുവാനുള്ള തിരഞ്ഞെടുപ്പു ഫെബ്രുവരി പത്താം തീയതി നടക്കുന്നു. പതിനഞ്ചു വയസ്സ് മുതൽ ഇരുപത്തഞ്ചു വയസു വരെയുള്ളവർക്കാണ് അവസരം . മുൻകൂട്ടി രെജിസ്ട്രേഷൻ ചെയ്തവർക്ക് കോഴ്സ് സെലെക്ഷണനിൽ പ്രഥമ പരിഗണന ഉണ്ടായിരിക്കുന്നതാണ്. രെജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കാതിരുന്നവർക്കു അതെ ദിവസം രാവിലെ പതിനൊന്നരക്ക് സ്പോട് അഡ്മിഷനിലൂടെ കോഴ്സിൽ ചേരുവാൻ സാധിക്കുന്നതാണ്. ദേശിയ നിലവാരത്തിലുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും സംയുക്ത സെര്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. സ്പോട് അഡ്മിഷൻ കേന്ദ്രങ്ങളും ബന്ധപ്പെട്ട കോഴ്സുകളും രേഖപെടുത്തുന്നു:
ജി എച് എസ് എസ് പുനലൂർ അസിസ്റ്റന്റ് എലെക്ട്രിഷ്യൻ
ജി എച് എസ് എസ് മങ്ങാട് : ഫാഷൻ ഡിസൈനർ, GST അക്കൗണ്ട്സ് അസിസ്റ്റന്റ് (കോളേജ് ബാച്ച്) , അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (കോളേജ് ബാച്ച്) , ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, റീറ്റെയ്ൽ സെയിൽസ് അസ്സോസിയേറ്റ്, ഹാൻഡ് എംബ്രോയ്‌ഡർ
ജി എച് എസ് എസ് കൊട്ടാരക്കര: ഫാഷൻ ഡിസൈനർ, GST അക്കൗണ്ട്സ് അസിസ്റ്റന്റ് (കോളേജ് ബാച്ച്)
ചവറ ഗവണ്മെന്റ് കോളേജ് : ഡൊമസ്റ്റിക് ടാറ്റ എൻട്രി ഓപ്പറേറ്റർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
ജി എച് എസ് എസ് പൊരുവഴി : ഡൊമസ്റ്റിക് ടാറ്റ എൻട്രി ഓപ്പറേറ്റർ
ജി എച് എസ് എസ് കടക്കൽ : ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
ജി എച് എസ് എസ് ചാത്തന്നൂർ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (കോളേജ് ബാച്ച്) , ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ എഞ്ചിനീയർ
ജി എച് എസ് കേരളപുരം: അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (കോളേജ് ബാച്ച്) , ഡൊമസ്റ്റിക് ടാറ്റ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ എഞ്ചിനീയർ, റീറ്റെയ്ൽ ട്രെയിനീ അസ്സോസിയേറ്റ്
ജവഹർ ജി എച് എസ് എസ് ആയൂർ : ഹാൻഡ് എംബ്രോയ്‌ഡർ
വിശദവിവരങ്ങൾക്ക് 9633582236 , 9495999706 , 9496817619 ,9995925844 എന്ന നമ്പറുകളിൽ ബന്ധപെടുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ