
അഞ്ചൽ: കുരുവിക്കോണം അരീപ്ലാച്ചിയിൽ വീട്ടുപുരയിടത്തിലെ കരീയിലക്ക് തീ കത്തിച്ചതിനെത്തുടർന്ന് വീട്ടമ്മ തീയിൽ വീണ് വെന്ത് മരിച്ചു.കുരുവിക്കോണം അരീപ്ലാച്ചിയില് കലങ്ങു വിള വീട്ടിൽ പരേതനായ ബാലചന്ദ്രന്റെ ഭാര്യ ഓമന (70 ) ആണ് മരിച്ചത്. ഓമന ഒറ്റക്ക് താമസിക്കുന്ന വീട്ടു പുരയിടത്തിൽ വെള്ളിയാഴ്ച്ച പുലർച്ചെ 5 .30 ഓടെ തീപടരുന്ന കണ്ട പ്രദേശവാസികൾ ഓടിയെത്തി തീയണച്ച ശേഷം മടങ്ങി. തുടർന്ന് 7 മണിയോട് കൂടി റബ്ബർ വെട്ടാൻ വന്ന യുവാവാണ് ഓമന തീപൊള്ളലേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. ബന്ധുക്കളും നാട്ടുകാരും അഞ്ചൽ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു സംസ്കാരം നടത്തി.
മക്കൾ : ബാലഗിരിജ, ബാലപ്രസന്നൻ, ബാലപ്രകാശ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ