
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഫെബ്രുവരി 16 മുതൽ 18 വരെ കൊല്ലത്തു നടത്തിവന്ന ദക്ഷിണേന്ത്യൻ സാംസ്കാരികോത്സവത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
1961 ൽ ഏഴാമത് ഇന്റർ യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ ന്യൂഡൽഹി ടാൽക്കൽടോറ ഗാർഡൻസിൽ കേരളം യൂണിവേഴ്സിറ്റിയ്ക്കുവേണ്ടി നാടകം അവതരിപ്പിച്ച് A ഗ്രേഡിൽ ഒന്നാം സ്ഥാനം നേടി, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷ്യതയിൽ കൂടിയ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൽനിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഡോക്ടർ രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
ഇതിനകം 200 ൽ പരം നാടകങ്ങൾ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . ട്രെയിനിങ് സ്കൂൾ ഹയർ സെക്കണ്ടറി വൊക്കേഷൻ ഹയർ സെക്കണ്ടറി എന്നീ വിദ്യാഭ്യാസ മേഖലകളിൽ പ്രിൻസിപ്പാൾ ആയും, കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ അധ്യാപകർക്കുള്ള പഠനസഹായികൾ എന്നിവ രചിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും സ്റ്റേറ്റ് റിസോർസ് പേഴ്സൺ ആയി അധ്യാപകർക്കും ഓഫീസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.
കൂടാതെ അഞ്ചലിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഗുരുകുലമായ അജന്ത യുടെ സ്ഥാപകനും ഹാരിസ് മെമ്മോറിയൽ ലൈബ്രറിയുടെ സെക്രട്ടറിയും അഞ്ചലിലെ എക്കാലത്തെയും ഗണിതശാസ്ത്ര അധ്യാപകരിൽ പ്രഥമ സ്ഥാനീയനുമാണ് എ ഐ കുട്ടി എന്ന കുട്ടിസാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ