
പത്തനാപുരം: നഗരത്തില്‍ ഡി.വൈ.എഫ്.ഐ- എസ്.ഡി.പി.ഐ സംഘര്‍ഷം. രാത്രി 12 മണിയോടെ തുടങ്ങിയ സംഘര്‍ഷം ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു. നഗര മധ്യത്തിലെ ഹൈമാസ്റ്റ് ലൈറ്റില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘടിച്ചെത്തിയ മുപ്പത്തോളം വരുന്ന എസ്.ഡി.പി.ഐ. സംഘത്തിന്റെ ആക്രമണത്തില്‍ നാലു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
മാരാകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇജ്ജാസ് (20), ഷംനാഥ് (22), അമീര്‍ (23), അംജിത്ത്ഖാന് (22) എന്നിവര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുപ്പതോളം എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. സ്ഥലത്തു വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ