''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനത്തില്‍ റോന്തുചുറ്റിയ വനപാലകരുടെ സംഘത്തെ കാട്ടാന അക്രമിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും ഫോറസ്റ്റ് ഗാര്‍ഡിനും പരിക്ക്


തെന്മല: ഉള്‍വനത്തില്‍ റോന്തുചുറ്റിയ വനപാലകരുടെ സംഘത്തെ കാട്ടാന അക്രമിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും ഫോറസ്റ്റ് ഗാര്‍ഡിനും പരിക്ക്. കാട്ടാനക്കൂട്ടത്തെക്കണ്ട് സംഘം ജീപ്പിന്റെ ഹോണ്‍ മുഴക്കി ഭയപ്പെടുത്തിയതിനാല്‍ കൂടുതല്‍ ആനകളുടെ അക്രമണത്തില്‍നിന്ന് വനപാലകര്‍ രക്ഷപ്പെട്ടു.
ഫോറസ്റ്റ് ഓഫീസര്‍ സുഹുര്‍വദി, ഗാര്‍ഡ് മനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹുറിന്റെ കൈക്കുഴയ്ക്കും കൈവിരലിനും പൊട്ടലുണ്ട്. മനേഷിന്റെ തലയ്ക്കാണ് പരിക്ക്. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കട്ടിളപ്പാറ സെക്ഷനില്‍, കരടിപ്പാറ ഉമയാര്‍ റോഡില്‍ കഴിഞ്ഞരാത്രി എട്ടേകാലിനാണ് സംഭവം. ഉള്‍വനത്തിലെ പാതയില്‍ കാറ്റില്‍വീണ മരങ്ങള്‍ മുറിച്ചുമാറ്റാനും റോന്തുചുറ്റാനുമായി പോയ ആറംഗ സംഘമാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്.
രാത്രി ജോലികഴിഞ്ഞ് മടങ്ങാന്‍ ജീപ്പ് കാത്തിരുന്നവര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നു. ഇവര്‍ക്കായി എത്തിയ ജീപ്പും ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടു. ജീപ്പ് എത്തുന്നിടത്തേക്ക് നടന്നിറങ്ങവെ ആനകള്‍ വനപാലകരെ അക്രമിക്കാനൊരുങ്ങി. ഇതിനിടെ ജീപ്പെത്തി.
എന്‍ജിന്‍ ഇരപ്പിച്ചും ഹോണ്‍ മുഴക്കിയും ആനകളെ വിരട്ടിയകറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് ആനകള്‍ പിന്മാറിയില്ല. ബഹളത്തില്‍ ആനകളും വിരണ്ടു. കൂട്ടത്തിലെ മോഴയാന വനപാലകസംഘത്തെ പിന്തുടര്‍ന്നു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ തുമ്ബിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി.
മുള്‍പ്പടര്‍പ്പുള്ള താഴ്ചയിലേക്കുവീണ ഓഫീസറെ വീണ്ടും അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും മുള്‍പ്പടര്‍പ്പുള്ളതിനാല്‍ ആന പിന്തിരിഞ്ഞു. രക്ഷപ്പെടാന്‍ ഓടുമ്ബോള്‍ കല്ലില്‍ത്തട്ടി വീണാണ് ഗാര്‍ഡിന് പരിക്കേറ്റത്. ആനയ്ക്കരികില്‍ വീണുപോയ രണ്ടുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ട്രൈബല്‍ വാച്ചര്‍ സുജു, മസ്ദൂര്‍ വാച്ചര്‍ കണ്ണന്‍ എന്നിവരും മരംമുറിക്കാന്‍ എത്തിയ രണ്ടുതൊഴിലാളികളും ഇരുട്ടില്‍ കുറ്റിക്കാട്ടിലേക്ക് വീണെങ്കിലും പരിക്കേറ്റില്ല. ആനകള്‍ ഈറ്റകള്‍ക്കിടയിലേക്ക് മാറിയശേഷമാണ് സംഘത്തിന് ജീപ്പില്‍ രക്ഷപ്പെടാനായത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച്‌ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.