''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്യമൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി വനം വകുപ്പ് കുളം കുഴിച്ചു


തെന്മല: വന്യമൃഗങ്ങൾ ഇനി കുടിവെള്ളത്തിനായി ആനപെട്ടകോങ്കലിലേക്ക് ഇറങ്ങില്ല; നെടുങ്ങല്ലൂർപച്ചയിൽ വനം വകുപ്പ് വന്യമൃഗങ്ങൾക്കായി കുളം കുഴിച്ചു. നെടുങ്ങല്ലൂർപച്ച പുനരുദ്ധാരണ സമിതിയുടെ ദീർഘകാലമായ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. സമുദ്രനിരപ്പിൽ നിന്ന് 5,000 അടി ഉയരത്തിലുള്ള ഈ വനപ്രദേശം തെന്മല ഡിവിഷനിൽപ്പെട്ട അത്ഭുത വനമേഖലയാണ്.
അപൂർവമായി മാത്രം കാ‌ണുന്ന രാക്ഷസപുല്ല് അടക്കമുള്ളവ ഈ വനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒരിക്കലും വറ്റാത്ത വെള്ളവും മൂട്ടി, നെല്ലി, മാവ്, പ്ലാവ്, പുളി ഫലവൃ‌ക്ഷങ്ങളും ഇവിടെ ധാരാളം. വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിൽ ഒരു കുളം വന്നതോടെ മൃഗങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന പ്രത്യാശയാണു സമിതിക്കുള്ളത്.
നെടുങ്ങല്ലൂർപച്ചയുടെ പ്രത്യേകത ജനങ്ങൾ മനസിലാക്കുന്നതിനും സംരക്ഷണത്തിനും വേണ്ടി സമിതിയുടെ നേതൃത്വത്തിലുള്ള നെടുങ്ങല്ലൂർപച്ച വനയാത്ര ഇന്ന് ഒൻപതിന് ആനപെട്ടകോങ്കൽ ഗുരുമന്ദിരത്തിൽനിന്ന് ആരംഭിക്കുമെന്നും യാത്രയിൽ മന്ത്രി കെ.രാജു, പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥപിള്ള, തെന്മല ഡിഎഫ്ഒ സി. മീനാക്ഷി എന്നിവരും പങ്കെടുക്കുമെന്നും സമിതി പ്രസിഡന്റ് എ.ടി.ഫിലിപ്പ്, സെക്രട്ടറി വി.അശോകൻ, ട്രഷറർ വി.ജയദേവൻ എന്നിവർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.