ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.


 ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സതേണ്‍ റീജന്‍ മാര്‍ക്കറ്റിങ് ഡിവിഷനില്‍ വര്‍ക്ക്മെന്‍ വിഭാഗത്തിലെ നോണ്‍ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായാണ് ഒഴിവുകള്‍.
ജൂനിയര്‍ ഓപ്പറേറ്റര്‍ - യോഗ്യത: പത്താം ക്ലാസ്. ഇലക്‌ട്രോണിക്സ് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഇലക്‌ട്രീഷ്യന്‍, മെഷീനിസ്റ്റ്, ഫിറ്റര്‍ ട്രേഡുകളില്‍ ഒന്നില്‍ ദ്വിവത്സര ഐ.ടി.ഐ. ഒരു വര്‍ഷം മുന്‍പരിചയം.
ജൂനിയര്‍ ഓപ്പറേറ്റര്‍ (ഏവിയേഷന്‍)- യോഗ്യത: ഹയര്‍ സെക്കന്‍ഡറി. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും വലിയ വാഹനങ്ങള്‍ ഓടിച്ച്‌ ഒരുവര്‍ഷം പരിചയവും ഉണ്ടായിരിക്കണം.
ജൂനിയര്‍ ചാര്‍ജ്മാന്‍- യോഗ്യത: മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്‌ട്രിക്കല്‍ ല്ക്ക ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് എന്നിവയിലൊന്നില്‍ ത്രിവത്സര ഡിപ്ലോമ. ഒരു വര്‍ഷം തൊഴില്‍ പരിചയം.
ജൂനിയര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും ജൂനിയര്‍ ഓപ്പറേറ്റര്‍ (ഏവിയേഷന്‍) തസ്തികയില്‍ ഒരൊഴിവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എഴുത്തുപരീക്ഷയുടെയും സ്കില്‍, പ്രൊഫിഷ്യന്‍സി, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഏതെങ്കിലും ഒരു തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അനുബന്ധരേഖകള്‍ സഹിതം POST BOX NO. 3321, NUNGAMBAKKAM, MDO, CHENNAI -600 034 എന്ന വിലാസത്തില്‍ സാധാരണ തപാലില്‍ അയച്ച്‌ നല്‍കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഫെബ്രുവരി 10
ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.