''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലോകസിനിമയുടെ തിയറ്റർ ആയി കൊല്ലം രാജ്യാന്തര ചലച്ചിത്രോത്സവം. ഇന്നു മുതൽ മറ്റന്നാൾ വരെ


നമ്മുടെ കൊല്ലത്തും വന്നു രാജ്യാന്തര ചലച്ചിത്രോത്സവം. ഇന്നു മുതൽ മറ്റന്നാൾ വരെ ലോകസിനിമയുടെ തിയറ്റർ ആയി കൊല്ലം മാറും. മൂന്നു ദിനം, 24 ചിത്രങ്ങൾ, മലയാളത്തിൽ നിന്ന് ആറെണ്ണം – ചിന്നക്കട ബിഷപ് ജറോം നഗറിലെ ജി.മാക്സ് സിനിമാസിൽ അരങ്ങേറുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചുരുക്കമിതാണ്. കേരള സർവകലാശാല യൂണിയനും യുവജന കമ്മിഷനും ചേർന്നാണു ക്വയിലോൺ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഒരുക്കുന്നത്. ചലച്ചിത്ര വികസന കോർപറേഷന്റെ സഹകരണവുമുണ്ട്.
വ്യത്യസ്തമായ സ്ത്രീകളുടെ കഥ പറയുന്ന ‘ക്രോസ് റോഡ്’ എന്ന മലയാള ചിത്രത്തോടെയാണ് ഫെസ്റ്റിവലിനു തുടക്കം. വിധു വിൻസന്റ് സംവിധാനം ചെയ്ത ‘മാൻഹോൾ’, ലെനിൻ രാജേന്ദ്രന്റെ ‘ഇടവപ്പാതി’, ഡോ. ബിജുവിന്റെ ‘കാടുപൂക്കുന്ന നേരം’, സഞ്ജു സുരേന്ദ്രന്റെ ‘ഏദൻ’, മഹേഷ് നാരായന്റെ ‘ടേക്ക് ഓഫ്’ എന്നിവയാണു മറ്റു മലയാള ചിലച്ചിത്രങ്ങൾ.
 അമിത് വി.മസൂർകർ സംവിധാനം ചെയ്ത ‘ന്യൂട്ടൻ’ എന്ന ഹിന്ദി ചിത്രവും അപർണാ സെന്നിന്റെ ‘ദി ജാപ്പനീസ് വൈഫും’ തമിഴ് ചിത്രമായ ‘അരുവി’യും വ്യത്യസ്തമായ ചിലച്ചിത്രാനുഭവമായി മാറും.  ജാപ്പനീസ് ചിത്രങ്ങളായ ‘ലൈക് ഫാദർ’, ‘ലൈക്സൺ’, ‘ഡിപ്പാർച്ചേഴ്സ്’, പൊളിഷ് – ജർമൻ ചിത്രമായ ‘ഇൻ ഡാർക്കനസ്’, പവേൽ പാവ്‌ലികോസ്കി സംവിധാനം ചെയ്ത പൊളിഷ് ചിത്രം ‘ഇട’, റഷ്യൻ ചിത്രമായ ‘ലവ്യാതൻ’, കൊറിയിൽ നിന്നുള്ള ‘മദർ’ തുടങ്ങിയ ശദ്ധേയമായ ചിത്രങ്ങളാണു ഫെസ്റ്റിവലിൽ.
വിദ്യാർഥികൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ഫെസ്റ്റിവലിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണു റജിസ്ട്രേഷൻ ഫീസ്. ഇന്നു നാലിന് എം.എ.േബബി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ലെനിൻ രാജേന്ദ്രൻ ഉൾപ്പെടെ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.