''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജപ്പാന്‍ കുടിവെള്ള പദ്ധതി വെള്ളം പുനലൂരിന് കിട്ടാക്കനി


പുനലൂര്‍ : നഗരസഭ 2.8 കോടി രൂപ മുടക്കിയത് മിച്ചം. ഈ വേനലിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നുള്ള വെള്ളം നഗരസഭയ്ക്ക് കിട്ടാനിടയില്ല. പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് കാരണം.
ജപ്പാന്‍ പദ്ധതിയുടെ പനംകുറ്റിമലയിലെ ശുദ്ധീകരണ പ്ലാന്റില്‍നിന്ന് പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം നഗരസഭയുടെ തെക്കന്‍ വാര്‍ഡുകളില്‍ ലഭ്യമാക്കാന്‍ രണ്ടുവര്‍ഷംമുന്‍പാണ് നഗരസഭ പദ്ധതിയിട്ടത്. ഇതിനായി 70 ലക്ഷം രൂപ മുടക്കി, പനംകുറ്റിമലയില്‍നിന്ന് തൊളിക്കോടുവരെ ഡക്ടൈല്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇവിടെ എത്തുന്ന വെള്ളം പുനലൂര്‍ ജലവിതരണ പദ്ധതിയുടെ കോണ്‍ക്രീറ്റ് പൈപ്പുകളിലൂടെ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ എത്തിച്ച്‌ വിതരണം ചെയ്യാനായിരുന്നു പദ്ധതി.എന്നാല്‍ കോണ്‍ക്രീറ്റ് പൈപ്പുകളുടെ കാലപ്പഴക്കം പദ്ധതി തകിടംമറിച്ചു. ഓരോതവണ വെള്ളമൊഴുക്കിയപ്പോഴും പൈപ്പുകള്‍ തുരുതുരെ പൊട്ടി. തുടര്‍ന്ന് കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്കുപകരം ഡി.ഐ. പൈപ്പ് സ്ഥാപിക്കാന്‍ നഗരസഭ വീണ്ടും 1.5 കോടി രൂപകൂടി ജല അതോറിറ്റിയില്‍ അടച്ചു. മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണ് പദ്ധതിക്ക് കരാറായത്.

ഇതിനിടയില്‍ സ്ഥലം സന്ദര്‍ശിച്ച ജപ്പാന്‍ പദ്ധതി അധികൃതര്‍ ഈ പൈപ്പുകള്‍ പുനലൂര്‍ വാട്ടര്‍ സപ്ലൈ സ്കീമിന്റെ, ഹൈസ്കൂള്‍ വാര്‍ഡിലെ സംഭരണിയിലേക്ക് നീട്ടാന്‍ നിര്‍ദേശിച്ചു. ഇതിനായി വീണ്ടുമൊരു 78 ലക്ഷം രൂപകൂടി നഗരസഭ അടച്ചു. ഇനി ഇത് കരാറായി ഫലപ്രാപ്തിയിലെത്താന്‍ മാസങ്ങളെടുക്കും. അപ്പോഴേക്കും വേനല്‍ കഴിയും.
കാലങ്ങളായി നഗരസഭ നേരിടുന്നതാണ് കുടിവെള്ളപ്രശ്നം. കൗണ്‍സിലുകള്‍ മാറിമാറി വന്നിട്ടും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല.
നാലുപതിറ്റാണ്ട് പഴക്കമുള്ള പുനലൂര്‍ വാട്ടര്‍ സപ്ലൈ സ്കീമിനുവേണ്ടി കല്ലടയാറ്റില്‍നിന്ന് എത്ര വെള്ളം പമ്ബ് ചെയ്തിട്ടും ആവശ്യത്തിന് തികയുന്നില്ല. 18 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ പ്രതിദിനം 48 ലക്ഷം ലിറ്റര്‍ വെള്ളം പമ്ബുചെയ്ത് കയറ്റിയാണ് നഗരസഭാപ്രദേശത്ത് വെള്ളം നല്‍കുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താറില്ല.
ഇപ്പോള്‍ കല്ലടയാറ്റില്‍ വെള്ളം കുറയുകകൂടി ചെയ്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ജപ്പാന്‍ പദ്ധതിയിലെ വെള്ളം ടാങ്കിലെത്തിക്കുന്ന പദ്ധതി നടപ്പായിരുന്നെങ്കില്‍ ഈ പ്രതിസന്ധിക്ക് പരിഹാരമായേനേ.

ജപ്പാന്‍ പദ്ധതിയുടെ വെള്ളം പുനലൂരിന് ലഭ്യമാക്കാന്‍ വേണ്ടതെല്ലാം നഗരസഭ ചെയ്തിട്ടുണ്ട്. 2.8 കോടി രൂപയാണ് ഇതിനായി അടച്ചിട്ടുള്ളത്. സമയബന്ധിതമായി ജോലികള്‍ തീര്‍ത്ത് കുടിവെള്ളമെത്തിക്കേണ്ടത് ജല അതോറിറ്റിയാണ്
-എം.എ.രാജഗോപാല്‍. ചെയര്‍മാന്‍, പുനലൂര്‍ നഗരസഭ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.