''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു


അഞ്ചല്‍: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കവെ ചൊവ്വാഴ്ച രാത്രി 10.40-നായിരുന്നു അന്ത്യം. 2011-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
'രാവണവിജയം' കഥകളിയില്‍ രാവണവേഷം ആടിക്കൊണ്ടിരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ കൂടെയുണ്ടായിരുന്നവരും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഥകളിയില്‍ തെക്കന്‍ചിട്ടയുടെ പിന്തുടര്‍ച്ചക്കാരില്‍ അഗ്രഗണ്യനായ മടവൂര്‍ മനോധര്‍മ പ്രയോഗങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടംനേടിയ കലാകാരനാണ്. പച്ച, കത്തി, മിനുക്ക്, താടി തുടങ്ങിയ കഥകളിയിലെ എല്ലാതരം വേഷങ്ങള്‍ക്കും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
1929-ല്‍ മടവൂര്‍ കാരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായാണ് ജനിച്ചത്. പന്ത്രണ്ടാം വയസ്സുമുതല്‍ മടവൂര്‍ പരമേശ്വരന്‍ പിള്ളയുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു തുടങ്ങി. തുടക്കത്തില്‍ ചെയ്ത 'കുട്ടിത്തരം' വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ചെങ്ങന്നൂര്‍ രാമന്‍പിള്ള എന്നിവരുടെ കീഴില്‍ അഭ്യസിച്ചു. പത്തു വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്നു. 1998 -ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, 2009-ല്‍ സംസ്ഥാന കഥകളി അവാര്‍ഡ് എന്നിവ നേടി, കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
സാവിത്രിയമ്മയാണ് ഭാര്യ. മക്കള്‍: മധു, മിനി ബാബു, ഗംഗാ തമ്ബി (ഭരതനാട്യം കലാകാരി, അടയാര്‍ കലാക്ഷേത്രം അധ്യാപിക). മരുമക്കള്‍: ബീവി, കിരണ്‍ പ്രഭാകര്‍, തമ്ബി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.