''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറ്റില്‍ ജലനിരപ്പ് താഴുന്നു; കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാകും


പുനലൂർ: കല്ലടയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പുനലൂർ കുടിവെള്ള പദ്ധതിയിലേക്കു വെള്ളം എടുക്കുന്ന കിണറിന്റെ മുകൾ ഭാഗം വെള്ളത്തിനു മുകളിലായി. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ പുനലൂർ കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ് തടസ്സപ്പെടും. കല്ലടയാറ്റിൽ ജലനിരപ്പ് താഴ്ന്നതിനാൽ മുനിസിപ്പൽ മേഖലയിൽ പുതിയ കുടിവെള്ള കണക്‌ഷനുള്ള നടപടി നിർത്തിവച്ചതായി ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിക്കുന്ന കല്ലടയാര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ്. ജപ്പാന്‍ പദ്ധതി (മീനാട് പദ്ധതി) ഉള്‍പ്പെടെ അനവധി പദ്ധതികള്‍ക്ക് വെള്ളമെടുക്കുന്നത് പുനലൂരില്‍നിന്നാണ്. ജപ്പാന്‍ പദ്ധതിക്കുപുറമേ ജില്ലയിലെ പത്ത് പഞ്ചായത്തുകള്‍ക്ക് വെള്ളം നല്‍കുന്ന കുണ്ടറ കുടിവെള്ള പദ്ധതി, പുനലൂര്‍ കുടിവെള്ള പദ്ധതി, കുര്യോട്ടുമല കുടിവെള്ള പദ്ധതി, മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതി തുടങ്ങിയവയുടെയൊക്കെ പമ്ബ് ഹൗസുകള്‍ സ്ഥാപിച്ചിട്ടുള്ളത് പുനലൂരിലും പരിസരപ്രദേശങ്ങളിലുമാണ്. ജലനിരപ്പ് താഴ്ന്നത് ഈ പദ്ധതികളുടെ പമ്പിങ്ങിനെ ബാധിക്കും.
ഒറ്റക്കൽ പിക്ക് അപ്പ് വിയറിൽ നിന്നു കല്ലടയാറ്റിലേക്കു വെള്ളം ഒഴുക്കാത്തതാണ് ഇപ്പോഴത്തെ ജലക്കുറവിനു കാരണം. രണ്ടര മാസം മുൻപ് ഓഖി ചുഴലിക്കാറ്റും പേമാരിയും ഉണ്ടായപ്പോൾ കല്ലടയാർ കരകവിഞ്ഞ് ഒഴുകുകയും പുനലൂരിൽ 14 അടിയോളം ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്നുണ്ടായ കനത്ത വരൾച്ച മൂലം കല്ലടയാറ്റിലേക്കുള്ള അരുവികൾ വറ്റുകയായിരുന്നു. പേപ്പർ മിൽ തടയണയുടെ ഉയരം വർധിപ്പിക്കാഞ്ഞതിനാൽ പുനലൂർ പദ്ധതിയിലേക്കു വെള്ളം എടുക്കുന്ന ഭാഗത്ത് കല്ലടയാറ്റിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.