''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വലതുകര കനാലിലെ കറവൂർ അക്വാഡക്ടിൽ വൻ ചോർച്ച കാത്തിരിക്കുന്നത് വന്‍ദുരന്തം


പുനലൂർ ∙ കല്ലട ജലസേചന പദ്ധതിയിലെ വലതുകര കനാലിലെ കറവൂർ അക്വാഡക്ടിൽ വൻ ചോർച്ച. 35 വർഷം മുൻപു നിർമിച്ചതാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട ജലവാഹിനീവ്യൂഹ പദ്ധതിയിൽപ്പെട്ട കനാലാണിത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിശ്ചിത കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്ന കനാലാണിത്. വാർഷിക അറ്റകുറ്റപ്പണി നടത്താത്തതാണു പ്രശ്നം. ഇവിടെ അക്വാഡക്ടിന്റെ അടിഭാഗത്താണ് ചോർച്ച.
ചോർച്ച വേഗം പരിഹരിച്ചില്ലെങ്കിൽ വേനലിൽ ജലസേചന സമയത്തുതന്നെ ചോർച്ച വർധിക്കുകയും ദിവസവും ലക്ഷക്കണക്കിനു ലീറ്റർ വെള്ളം നഷ്ടമാവുകയും ചെയ്യും. വരുംദിവസങ്ങളിൽ കനാലിൽ കൂടുതൽ വെള്ളം ഒഴുക്കുമ്പോൾ വിള്ളൽ വീണ ഭാഗത്തുകൂടി പുറത്തേക്കു പോകുന്ന വെള്ളത്തിന്റെ അളവു കൂടും. വലതുകര കനാലിൽ ജില്ലയിൽത്തന്നെ ആറ് അക്വാഡക്ടുകളാണുള്ളത്. മിക്കവയിലും ചെറുതും വലുതുമായ ചോർച്ചയുണ്ട്. ചാലിയക്കര, അണ്ടൂർപച്ച അക്വാഡക്ടുകളുടെയും വശങ്ങളിൽ ചെറിയ ചോർച്ചയുണ്ട്.
വേനലിലെ ജലസേചനത്തിനു മുന്നോടിയായി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കനാലിനുള്ളിലെയും വശങ്ങളിലെയും കാടും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പണികളാണ് നടത്തുന്നത്. കോൺക്രീറ്റുകൾ ഇളകുമ്പോഴും അറ്റകുറ്റപ്പണിക്ക് ജലവിഭവ വകുപ്പിന്റെ ഭാഗത്തു നിന്നു നീക്കം ഉണ്ടാകുന്നില്ല.
അക്വാഡക്ടിന്റെ അടിഭാഗത്തും ഉപരിതലത്തിലും കോൺക്രീറ്റ് ഇളകിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതുപോലെ ഒന്നു നിർമിക്കുന്നതിനു 15 കോടിയിലധികം രൂപ വേണ്ടിവരും. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി തുച്ഛമായ തുക മുടക്കി ചെയ്യേണ്ട അകുറ്റപ്പണികളുടെ കാര്യത്തിലാണ് അധികൃതർ അലംഭാവം കാണിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.