''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരള സർക്കാർ ആരോഗ്യ വകുപ്പുമായി ചേർന്ന് നടപ്പാക്കിയ ദിശ പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുത്


കേരള സർക്കാർ ആരോഗ്യ വകുപ്പുമായി ചേർന്ന് നടപ്പാക്കിയ പദ്ധതിയാണ് ദിശ 1056 (Direct Intervention System for health Awareness)

കുട്ടികളുടെ പരീക്ഷാ പേടിയും അതിനെ തുടർന്നുണ്ടായേക്കാവുന്ന മാനസീക പ്രശ്നങ്ങളേയും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കാനുള്ള കൗൺസിലിംങ് എന്നതായിരുന്നു ലക്ഷ്യം.

പ്രതീക്ഷിച്ചതിലുപരി നല്ല പ്രതികരണമാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും ഉണ്ടായത്. ഈ പദ്ധതി ഇപ്പോൾ ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ഡോക്ടർമാരേയും കൗൺസിലേഴ്‌സിനേയും ബന്ധിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പദ്ധതിയാക്കി മാറ്റിയിരിക്കുന്നു. ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും എന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
ഡയൽ എ ഡോക്ടർ: ആരോഗ്യപ്രശ്നങ്ങൾ, മരുന്നിനെ സംബദ്ധിച്ച സംശയങ്ങൾ, തുടർ ചികിത്സാ നിർദ്ദേശങ്ങൾ എന്നിങ്ങനെയുള്ള ഏതാവശ്യത്തിനും വേണ്ട മറുപിടി ഡോക്ടർമാരുടെ സംഘം നൽകും.
കൗൺസിലിംങ്: മാനസിക, വൈകാരിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പ്രീ മാര്യേജ് കൗൺസിലിംങ് മുതലായവ.
സർക്കാർ ആശുപത്രിയിലെ ഓ.പി അന്വേഷണങ്ങൾ, പരാതികൾ, പരിശോധനകൾ, ലഭിക്കാവുന്ന ചികിത്സകൾ, ഡോക്ടർമാരുടെ വിവരങ്ങൾ.
പടർന്നു പിടിക്കുന്ന പകർച്ചവ്യാധികളെ പറ്റിയുള്ള വിവരങ്ങൾ
ചപ്പുചവറുകൾ നിക്ഷേപിക്കുന്നതു വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ
ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും
2. രാത്രി വീട്ടിൽ ഒരാൾക്ക്  ഹൃദയസംബന്ധമായ പ്രശ്നം വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ കാര്‍ഡിയോളജിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്യും
3. രാത്രി നിങ്ങടെ വീട്ടിലെ കു ഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം എന്ത് ചെയ്യും എന്നറിയില്ല ഈ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യണം എന്ന് വിദഗ്ദ നിർദ്ദേശം ലഭിക്കും .4 അതുപോലെ പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങൾക്കും എവിടെ പരിഹാരം ഉണ്ടാവും എന്ന് നമ്മൾക്കറിയില്ല നിങ്ങൾ ഈ നമ്പറിൽ വിളിച്ചു നോക്കു കൃത്യമായ ഉത്തരം ലഭിക്കുന്ന, പരിഹാരം ലഭിക്കുന്ന സ്ഥലത്ത് നിങ്ങളെ എത്തിക്കും
കേരള ഗവ. ബൃഹത്തായ ഒരു പദ്ധതിയാണിത് എല്ലാവരും പ്രയോജനപ്പെടുത്തുക എല്ലാ വിഷയങ്ങൾക്കും വിദഗ്ദ്ധർ മറുപിടി നൽകുമെന്ന് ആരോഗ്യ വകുപ്പ് മേധാവികൾ അറിയിച്ചു.
എല്ലാ മൊബൈയിൽ നെറ്റുവർക്കുകളിൽ നിന്നും സൗജന്യമായി വിളിക്കാം.
ദിശ കാട്ടാൻ 'ദിശ I056' വിളിക്കുക 1056,  0471 2552056
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.