എം എ നിഷാദ് സംവിധാനം ചെയ്യുന്ന "കിണർ" എന്ന സിനിമയുടെ കിടിലന്‍ മൂവി ട്രെയിലര്‍ കാണാം


നിരവധി മലയാളം സിനിമകളുടെ സംവിധായകൻ പുനലൂരിന്‍റെ സ്വന്തം എം എ നിഷാദ് സംവിധാനം ചെയ്യുന്ന "കിണർ" എന്ന സിനിമയുടെ കിടിലന്‍ മൂവി ട്രെയിലര്‍ റിലീസ് ആയി
കുടിവെള്ള പ്രശ്നം പ്രമേയമാക്കുന്ന ചിത്രത്തില്‍ ജയപ്രദ മുഖ്യവേഷത്തിലെത്തുന്നു. തമിഴില്‍ കേണി എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയത്. ജയപ്രദ, രേവതി, രേഖ, അനു ഹസന്‍, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ ഈ ദ്വിഭാഷാ ചിത്രത്തിന്‍റെ ഭാഗമാണ്. നാസര്‍, പാര്‍ഥിപന്‍, ജോയ് മാത്യു, രഞ്ജി പണിക്കര്‍, എന്നവരോടൊപ്പം കൈലാഷും മുഖ്യ വേഷത്തിലെത്തുന്നു. മികച്ച സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പാര്‍ഥിപന്‍. കുടിവെള്ളത്തിന് വേണ്ടി നാം യുദ്ധം ചെയ്യേണ്ടിവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് സിനിമയെന്ന് സംവിധായകന്‍ പറയുന്നു. എം.ജയചന്ദ്രന്‍റെതാണ് സംഗീതം. ഗാനഗന്ധർവർ യേശുദാസും എസ്.പി ബാലസുബ്രമണ്യവും പാടി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പാട്ടുകളും ടീസറുകളും പുറത്തിറക്കി.


മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായ പ്രണയത്തിന്റെ നിര്‍മാതാക്കളായ അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറായ ഫ്രാഗ്രന്റ് നെച്ചര്‍ ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ഓര്‍ഗാനിക് ഫാമിംഗ് എന്ന ആശയത്തില്‍ ഊന്നി ധാരാളം പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും നടത്താറുള്ളത് സാമൂഹിക കടമ എന്ന നിലയിലാണെന്ന് സജീവ് പി.കെ പറഞ്ഞു. ജലം അമൂല്യമാകുന്ന ഈ കാലഘട്ടത്തില്‍ ജലസംരക്ഷണത്തിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ് ഇതുവരെ താന്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് എം എ നിഷാദ് പറഞ്ഞു. നാം പാഴാക്കുന്ന ഓരോതുള്ളി വെള്ളവും മറ്റൊരാളുടെ അവകാശമാണെന്ന ബോധ്യത്തിലാണ് കിണര്‍ എന്ന ചിത്രത്തിന് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനലൂരിലും പരിസര പ്രദേശങ്ങളിലുമാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. കുറ്റാലം, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.

പുനലൂര്‍ക്കാര്‍ക്ക് സുപരിചിതന്‍ ആയ നമ്മുടെ നാടിന്റെ അഭിമാനം ശ്രീ എം.എ നിഷാദിനും ടീമിനും പുനലൂര്‍ ന്യുസിന്റെ വിജയാശംസകൾ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.