''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.ഐ.പി കനാലുകള്‍ തുറന്ന് പൂര്‍ണതോതില്‍ ജലവിതരണം ആരംഭിച്ചു


പുനലൂര്‍: വേനല്‍ കടുത്തതോടെ കല്ലട ഇറിഗേഷന്റെ ഇടത് - വലതുകര കനാലുകള്‍ വീണ്ടും തുറന്ന് പൂര്‍ണതോതില്‍ ജലവിതരണം ആരംഭിച്ചു. കനാലുകള്‍ വഴി നേരത്തെ ജലവിതരണം ആരംഭിച്ചെങ്കിലും രണ്ടാഴ്ച മുമ്ബ് നിറുത്തി വയ്ക്കുകയായിരുന്നു.
തെന്മല പരപ്പാര്‍ അണക്കെട്ടിലെ എക്കലിന്റെയും മണലിന്റെയും അളവ് പരിശോധിക്കുന്നതിനുള്ള നടപടികളും കനാലുകളില്‍ നടക്കുന്ന ശുചീകരണ ജോലികളും കണക്കിലെടുത്താണ് ഇരുകനാലുകള്‍ വഴിയുള്ള ജലവിതരണം നിറുത്തിവച്ചത്. കനാലുകള്‍ വൃത്തിയാക്കുന്ന ജോലി പൂര്‍ത്തിയായതോടെയാണ് ജലവിതരണം പുനരാരംഭിച്ചത്. വലതുകര കനാല്‍ വഴി രണ്ട് മീറ്ററും ഇടതുകര കനാലിലൂടെ ഒരു മീറ്ററും ഉയരത്തിലാണ് വെള്ളം ഒഴുക്കുന്നത്. നേരത്തെ കനാലുകള്‍ വഴിയുളള ജലവിതരണം താത്കാലികമായി നിറുത്തിവച്ചത് കാരണം കല്ലടയാര്‍ വരളുകയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വേനല്‍ക്കാല കൃഷികള്‍ കരിഞ്ഞ് ഉണങ്ങാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി.
തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തിയിലെ ചുരം വഴി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തേക്ക് വീശുന്ന ശക്തമായ കാറ്റ് കണക്കിലെടുത്ത് അണക്കെട്ടിലെ മണല്‍, എക്കല്‍ എന്നിവയുടെ അളവ് പരിശോധിക്കുന്ന ജോലി താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണെന്ന് കെ.ഐ.പി.അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഓമനക്കുട്ടന്‍ അറിയിച്ചു. കാറ്റ് മാറുന്ന മുറക്ക് പരിശോധനകള്‍ പുനരാരംഭിക്കും.
116.72 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ 114.72മീറ്റര്‍ ആണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിനോട് ചേര്‍ന്ന പവര്‍ ഹൗസിലെ രണ്ട് ജനറേറ്ററുകളില്‍ ഒരെണ്ണം പ്രവര്‍ത്തിപ്പിച്ച്‌ ഏഴര മെഗാവാട്ട് വൈദ്യുതി ദിവസവും ഉത്പാദിപ്പിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ രണ്ട് ജനറേറ്റുകളും പ്രവര്‍ത്തിപ്പിക്കുമെന്ന് എന്‍ജിനിയര്‍ പറഞ്ഞു. വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളമാണ് ഇടത് - വലതുകര കനാലുകളിലൂടെ വിതരണം ചെയ്യുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.