''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാക്കരയിലെ അപകടത്തുരുത്ത്


കൊട്ടാരക്കര: കൊല്ലം - ചെങ്കോട്ട ദേശീയപാതയില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും മദ്ധ്യേ വൈദ്യുതിഭവനു മുന്നില്‍ അപകടങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറനയം തുടരുന്നു.
 ഗതാഗതത്തിരക്കേറിയ ഇവിടെ ഉണ്ടായ അപകടങ്ങളില്‍ ജീവഹാനി സംഭവിച്ചവര്‍ ഏറെയാണ്. അതിലും എത്രയോ ഇരട്ടി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി ഭവന് മുന്നിലൂടെ നടന്നുപോവുകയായിരുന്ന കൊട്ടാരക്കര മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളി കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ മരിച്ചത് രണ്ടാഴ്ച മുമ്ബാണ്.
ഒരുദിവസം ശരാശരി നാല് വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനുമിടയിലുള്ള ഇവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. രണ്ട് ബസ് സ്റ്റോപ്പുകള്‍ക്കിടയില്‍ അരകിലോമീറ്റര്‍ പോലും അകലമില്ലാത്ത ഇവിടെ ബസ് സ്റ്റോപ്പ് യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതാണ്. എപ്പോഴും വാഹനത്തിരക്കുള്ള ഇവിടെ പച്ചക്കറി, പഴം, പലചരക്ക് എന്നിവ വില്‍ക്കുന്ന നാലും അഞ്ചും വാഹനങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കും. തട്ടുകടയും ഇടതുഭാഗത്തും വലതുഭാഗത്തും ബസ് സ്റ്റോപ്പുകളും ഇതിന് പുറമെ. കൂടാതെ ടെമ്ബോ സ്റ്റാന്‍ഡും ബാര്‍ ഹോട്ടലും ബാങ്കിന്റെ എ.ടി.എം കൗണ്ടറും ഇവിടെ പ്രവര്‍ത്തിക്കുന്നു.
വൈദ്യുതി ഭവനിലേക്ക് എപ്പോഴും വന്നുപോകുന്ന വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ഇവിടെ തിരക്കോട് തിരക്കുതന്നെ.
ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡുമാരെയോ ട്രാഫിക് വാര്‍ഡന്മാരെയോ ഇനിയും നിയമിച്ചിട്ടില്ല. ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഏര്‍പ്പെടുത്തുകയും ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.