''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ ഡിപ്പോയിൽ ബസുകൾക്കു ക്ഷാമം


കുളത്തൂപ്പുഴ: അനുവദിച്ച എടി ഓഫിസ് പോലും കയ്യെത്തും ദൂരത്തു നഷ്ടമായ കുളത്തൂപ്പുഴ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ബസുകൾക്കു ക്ഷാമം. ബസുകൾ ആവശ്യപ്പെടുന്ന ഡിപ്പോ അധികൃതർക്കു നിലവിലെ ബസുകൾ കൂടി തിരിച്ചെടുത്തു കെഎസ്ആർടിസിയുടെ മറുപടി. ഡിപ്പോയിലെ തിരുവനന്തപുരം, എറണാകുളം, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നിർത്തിവച്ചു. കാൽ ലക്ഷം രൂപയോളം വരുമാനമുള്ള എറണാകുളം സർവീസിന്റെ ബസ് കട്ടപ്പുറത്തായതാണു തിരിച്ചടി.
പെർമിറ്റ് തീർന്ന തിരുവനന്തപുരം ബസിനാകട്ടെ തുടർനടപടിയെടുത്ത് ഓടിക്കാൻ അധികൃതർക്കു സമയവുമില്ല. ഇതേ തുടർന്ന് അരലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണു പ്രതിദിനം. നഷ്ടത്തിലേക്കു കൂപ്പുകുത്തുമ്പോഴും മികച്ച വരുമാനം നേടുന്ന കുളത്തൂപ്പുഴ ഡിപ്പോയോട് അധികൃതർ തുടരുന്ന നിഷേധ നിലപാടിൽ പ്രതിഷേധം ഉയരുകയാണ്. അ‍ഞ്ചു ലക്ഷത്തിൽപ്പരം വരുമാനമുള്ള ഡിപ്പോയിൽ എടി ഓഫിസ് അനുവദിച്ചത് തട്ടിത്തെറിപ്പിച്ചു മറ്റൊരിടത്തേക്കു മാറ്റിയിരുന്നു.
ഇതു വീണ്ടും അനുവദിപ്പിക്കാൻ ആരും സമ്മർദം ചെലുത്തുന്നില്ല. കിഴക്കൻ മേഖലയിൽ വികസന സാധ്യത ഏറെയുള്ള ഡിപ്പോകളാണു കുളത്തൂപ്പുഴയും ആര്യങ്കാവും. ഇരു ഡിപ്പോകൾക്കും ശനിദശ ഇന്നും മാറിയിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.