''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടിപ്പാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനു റവന്യു വകുപ്പ് നാലു ഭൂവുടമകൾക്കു നോട്ടിസ് നൽകി


പുനലൂർ: അടിപ്പാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനു റവന്യു വകുപ്പ് നാലു ഭൂവുടമകൾക്കു നോട്ടിസ് നൽകിയതായി തഹസിൽദാർ ബി.അനിൽകുമാർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് നേരത്തെ സമിതി പ്രമേയം പാസാക്കിയിരുന്നു. പുനലൂർ പേപ്പർ മിൽ തടയണ കല്ലടുക്കി സ്ഥിരം നിർമിതി നടത്തി ഉയരം കൂട്ടുന്നതിനു പ്രൊപ്പോസൽ നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനു മേജർ ഇറിഗേഷൻ വകുപ്പ് പ്രതിനിധികൾ എത്താഞ്ഞതു വിമർശനത്തിനിടയാക്കി.
കഴിഞ്ഞ സഭയിലെ ആവശ്യ പ്രകാരം കരവാളൂർ ഭാഗത്ത് നടത്തിയ റെയ്ഡുകളിൽ അനധികൃതമായി കഞ്ചാവ് കൈവശം വച്ചതിനു രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പുനലൂർ മുനിസിപ്പാലിറ്റിയുടെ പല റോഡുകളുടെയും ശോച്യാവസ്ഥ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് 19 കോടി രൂപയുടെ പദ്ധതികൾ ലിങ്ക് റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുള്ളതായി മന്ത്രിയുടെ പ്രതിനിധി അറിയിച്ചു.
ഈ പദ്ധതികളുടെ ടെൻഡർ നടപടി കഴിഞ്ഞതായും ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കുമെന്നും പിഡബ്ല്യുഡി എഇ അറിയിച്ചു. റോസ്മല നിവാസികൾക്ക് കരം ഒടുക്കുന്നതിനുള്ള നടപടികൾക്കായി സഭയിൽ ഉയർന്നിരുന്ന ആവശ്യത്തിനു പരിഹാരമായതായും ഒൻപതിനു റോസ്മലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഒരേക്കർ വരെയുള്ള കൈവശക്കാർക്ക് കരം ഒടുക്കി രേഖകൾ നൽകുമെന്നും തഹസിൽദാർ അറിയിച്ചു.
പുനലൂർ മിനി സിവിൽ സ്റ്റേഷനിൽ എടിഎം കൗണ്ടർ സ്ഥാപിക്കണം, പുനലൂരിൽ ഉണ്ടായ തീപിടിത്തത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കണം, ഫയർ എൻജിനുകൾക്കു വെള്ളം നിറയ്ക്കുന്നതിനു ടൗണിലെ പ്രധാന കേന്ദ്രങ്ങളിൽ കുടിവെള്ള പൈപ്പുകളിൽ വാൽവുകൾ സ്ഥാപിക്കണം, വാളക്കോട് മുസ്‌ലിം പള്ളിക്കു സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു നീക്കണം തുടങ്ങിയ ആവശ്യങ്ങളും വികസന സമിതി ഉന്നയിച്ചു.
ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. തഹസിൽദാർ ബി.അനിൽകുമാർ, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ, മന്ത്രി കെ.രാജുവിന്റെ പ്രതിനിധി അജയപ്രസാദ്, സ്ഥിരം സമിതി അംഗങ്ങളായ സലിം കോടിയാട്ട്, ഒ.എൻ.രാജൻ, ചാലിയക്കര രാജേഷ്, എം.റിൽജു, വകുപ്പ് മേധാവികൾ‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.