''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ല​ഹ​രി വി​ല്‍​പന​യ്​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി ടി.പി.രാ​മ​കൃ​ഷ്ണ​ന്‍


പത്തനാപുരം: ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ​തി​നാ​യി എ​ക്​സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ത്ത​നാ​പു​രം ക​ല്ലു​ക​ട​വി​ല്‍ എ​ക്​സൈ​സ് വ​കു​പ്പി​ന്‍റെ പു​തി​യ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സിന്‍റെ ഉ​ദ്ഘാ​ട​നം നിര്‍വഹിച്ച്‌ പ്രസംഗി ക്കുകയായിരുന്നു മ​ന്ത്രി.

വ​കു​പ്പി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് നി​ക​ത്തും. പ​ത്ത​നാ​പു​ര​ത്ത് ഉ​ള്‍​പ്പെ​ടെ പു​തി​യ​താ​യി തു​ട​ങ്ങു​ന്ന ആ​റ് ഓ​ഫീ​സു​ക​ള്‍​ക്കാ​യി 84 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ജ​ന​മൈ​ത്രി ഓ​ഫീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ ക​ഴി​ഞ്ഞു. 50 കോ​ടി രൂ​പ ചെ​ല​വി​ല്‍ എ​ക്​സൈ​സ് ട​വ​റു​ക​ളും സ്ഥാ​പി​ക്കും. ല​ഹ​രി - മ​യ​ക്ക് മ​രു​ന്ന് ഉ​റ​വി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി ക​ട​ന്നു വ​രു​ന്ന​ത് ത​ട​യാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ല്‍ സ​ജീ​വ​മാ​യി സ​ഹ​ക​രി​ച്ചാ​ല്‍ ല​ഹ​രി​വ്യാ​പ​നം ത​ട​യാ​നാ​കുമെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ എ​ക്​സൈ​സിന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ല്ലു​ക​ട​വി​ല്‍ പു​തി​യ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. മു​ന്‍ രാ​ജ്യ​സ​ഭാം​ഗം കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച കെ​ട്ടി​ടം പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.

പു​ന​ലൂ​ര്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് വി​ഭ​ജി​ച്ചാ​ണ് പു​തി​യ ഓ​ഫീ​സി​ന്‍റെ പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​പെ​ക്ട​ര്‍, ഇ​ന്‍​സ്​പെ​ക്ട​ര്‍, ര​ണ്ടു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഒ​ന്‍​പ​തു സി​വി​ല്‍ എ​ക്​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രാ​ണ് പു​തി​യ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​കു​ക.

ച​ട​ങ്ങി​ല്‍ കെ.​ബി. ഗ​ണേ​ഷ്​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ക്​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ്​സിം​ഗ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എ​സ്. വേ​ണു​ഗോ​പാ​ല്‍, ആ​ശാ ശ​ശി​ധ​ര​ന്‍, ആ​ര്‍. ര​ശ്മി, പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. ന​ജീ​ബ് മു​ഹ​മ്മ​ദ്, പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി. ​എ​സ്. ശ​ശി​ക​ല, റൂ​റ​ല്‍ എ​സ്.​പി. ബി. ​അ​ശോ​ക​ന്‍, എ​ക്​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ന്‍. എ​സ്. സ​ലീം​കു​മാ​ര്‍, വ​ര്‍​ഗീ​സ് ആ​ന്‍റണി, പി.​കെ. സ​നു രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.