''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍,വിളിക്കുടി,പത്തനാപുരം മലമ്പനി ഭീതിയില്‍


പത്തനാപുരം; അന്യസംസ്ഥാന തൊഴിലാളിയും അഞ്ച് വയസുകാരനുമുള്‍പ്പെടെ രണ്ട് പേര്‍ക്ക് മലമ്പനി പിടിപെട്ടതായി കണ്ടെത്തി. കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ കടയ്ക്കാമണ്ണിലും വിളക്കുടിയിലുമാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടയ്ക്കാമണ്‍ സ്വദേശി എയിഡനാണ് (5) രോഗം പിടിപെട്ടത് . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിസുഖം പ്രാപിച്ചു വരുന്നു. അടുത്തിടെ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി ഉല്ലാസയാത്രയ്ക്ക് പോയിരുന്നു . തിരിച്ച്‌ വീട്ടിലെത്തിയ ശേഷം അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പിറവന്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്ത് മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
വിളക്കുടിയില്‍ മലമ്പനി കണ്ടെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി ബോലോകുമാര്‍ (26) നാട്ടിലേക്ക് തിരിച്ച്‌ പോയി.കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ക്ക് മലമ്പനി സഥിതീകരിച്ചത്. വിളക്കുടി പഞ്ചായത്തിലെ മത്തായിപ്പടി ഭാഗത്ത് കെട്ടിട നിര്‍മ്മാണ ജോലിക്കായാണ് ഇയാള്‍ എത്തിയത് .കടുത്ത പനിയെ തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഖം പ്രാപിച്ചെങ്കിലും വീണ്ടും പനി പിടിപെട്ട് വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കിഴക്കന്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് കൂടുതലായും മലമ്പനി നാട്ടുകാരിലേക്ക് പകരുന്നത്. കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റവും മലമ്പനി പടരാന്‍ കാരണമാകാം. വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം'. ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.