
പത്തനാപുരം: കടയ്ക്കാമണ്‍ തെക്കേവീട്ടില്‍ (ചൂരത്തലയ്ക്കല്‍) കോശി -അമ്മിണി ദമ്പതികളുടെ മകന് ഏബല്‍ ശ്യാം(19) മാംഗളൂരില്‍ മരിച്ചു. സംസ്കാരം നാളെ 11 ന് നടക്കും. മംഗളൂരില്‍ വളച്ചില് ശ്രീനിവാസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു. കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ലാസ് കഴിഞ്ഞ് എത്തിയ സഹപാഠികളാണ് മൃതദേഹം കണ്ടത്. മാംഗളൂരില്‍ ജില്ലാ ഗവണ്മെന്റ് വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഒന്നാം വര്‍ഷം കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഏബല്‍ രണ്ടാം വര്‍ഷം ആദ്യം പുറത്ത് താമസിക്കുകയും പിന്നീട് കോളജ് ഹോസ്റ്റലിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പ് കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ ആബേലിന് മര്‍ദനമേറ്റിരുന്നു. മര്‍ദിച്ചവരെ ആബേലും സുഹൃത്തുക്കളും ചേര്‍ന്ന് തിരിച്ചും മര്‍ദിച്ചിരുന്നു. സ്വാഭാവിക മരണമെന്ന് പോലീസ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അഭിലാഷ്, ആഷ്ലി എന്നിവര്‍ സഹോദങ്ങളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ