''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരിമിതികളില്‍ വീര്‍പ്പുമുട്ടി മുള്ളുമല ഗിരിജന്‍ കോളനി നിവാസികള്‍


പ​ത്തനാപുരം : മുള്ളുമല ഗിരിജന്‍ കോളനി നിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് 9.31 ഹെക്ടര്‍ സ്ഥലം 14 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി തുടങ്ങിയ കോളനിയില്‍ ഇന്ന് 85 കുടുംബങ്ങളാണുള്ളത്.
പിറവന്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രധാന ഗിരിജന്‍ കോളനിയാണ് മുള്ളുമല. അടിസ്ഥാനസൗകര്യ വികസനത്തില്‍ പുരോഗതിയുണ്ടെങ്കിലും പരിമിതികള്‍ ധാരാളം. അടച്ചുറപ്പുള്ള വീടുകള്‍ ഭൂരിഭാഗംപേര്‍ക്കും നിര്‍മിച്ചുനല്‍കിയെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ചവയും കാണാം. എല്ലാവര്‍ക്കും കൃഷിചെയ്യാന്‍ സ്ഥലമില്ല. ചെയ്യുന്ന കൃഷി വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് പ്രധാന പ്രശ്നമാണ്.
കാട്ടാനയും കാട്ടുപന്നിയും വീടുകള്‍ക്ക് അടുത്തുവരെ എത്തുന്നു. കിടങ്ങുകള്‍ ഫലപ്രദമല്ല. കോളനിക്കുചുറ്റും സൗരവേലി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അലിമുക്ക്- അച്ചന്‍കോവില്‍ പാതയില്‍നിന്ന് കോളനിയിലേക്കുള്ള പ്രധാന റോഡ് തകര്‍ന്നുകിടക്കുന്നു. എം.പി.ഫണ്ട് ഉപയോഗിച്ച്‌ കുറെഭാഗം നന്നാക്കിയെങ്കിലും ബാക്കി തകര്‍ന്ന് കാല്‍നടപോലും അസാധ്യമായ നിലയിലാണ്. കുടിവെള്ളപ്രശ്നവും കീറാമുട്ടിയാണ്.
ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച കുടിവെള്ളപദ്ധതിയുടെ പ്രയോജനം എല്ലാവര്‍ക്കും കിട്ടുന്നില്ല. താഴ്ന്നസ്ഥലത്ത് കുടിവെള്ള ടാങ്ക് നിര്‍മിച്ചതിനാല്‍ ഉയരമുള്ള ഇടങ്ങളില്‍ വെള്ളം എത്തുന്നില്ല. ജലത്തിന്റെ ഗുണനിലവാരത്തെപ്പറ്റിയും പരാതിയുണ്ട്. ഓരുനിറഞ്ഞ മലിനജലം ഉപയോഗിക്കാനാവാത്തതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ട ഗതികേടിലാണവര്‍. പൊതു കിണര്‍ വേനലില്‍ വരളും. ഇപ്പോള്‍ വയലുകളില്‍ കുളംകുഴിച്ചുംമറ്റും തലച്ചുമടായി വെള്ളം വീടുകളിലേക്ക് എത്തിക്കുകയാണവര്‍.
കോളനിക്കാര്‍ പുറത്തുനിന്നെത്തുന്നവരുടെ ചൂഷണത്തിനും ഇരയാകുന്നുണ്ട്. തുച്ഛമായ തുകയ്ക്ക് നാട്ടുകാരുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് ലാഭമുണ്ടാക്കുകയാണ് ഇക്കൂട്ടര്‍. കൃഷി ചെയ്യാനാവാത്തതിനാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്നവര്‍ കോളനിയിലുണ്ട്. വനവിഭവങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്നതിനായി കാടുകയറുന്നവരും ഭീഷണിയിലാണ്. കാട്ടുതീയുടെ പേരില്‍ വനംവകുപ്പ് അധികൃതര്‍ അവരെ പിന്തിരിപ്പിക്കുന്നതായും പരാതിയുണ്ട്.
കോളനിയിലെ നല്ലൊരു ശതമാനം പേര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതും പ്രശ്നമാണ്. ട്രൈബല്‍ വകുപ്പില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യം മാസങ്ങളായി മുടങ്ങിയത് പുനഃസ്ഥാപിക്കണമെന്ന് ആദിവാസി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മുള്ളുമല പറഞ്ഞു.
ഗിരിജന്‍ കോളനിവഴി മുന്‍പുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ നിര്‍ത്തിയത് യാത്രാക്ലേശത്തിനിടയാക്കുന്നു. ഒരു കിലോമീറ്ററിലേറെ ദൂരം നടന്നുവേണം ബസ് കയറാന്‍. അസുഖം വന്നാല്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള പ്രാഥമികാരോഗ്യകേന്ദ്രമാണ് ആശ്രയം. കാര്യമായ ആരോഗ്യപ്രശ്നമുണ്ടായാല്‍ ദുര്‍ഘടമായ പാത താണ്ടി പുനലൂരില്‍ എത്തണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടുംബമായി ഊരുവിട്ട് ഉള്‍വനത്തില്‍ പോകുന്നവരുണ്ട്. ആഴ്ചകളോളം വനത്തില്‍ താമസിക്കുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും.
കോളനിയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. ടാങ്ക് ഉയരമുള്ള സ്ഥലത്ത് നിര്‍മിക്കാനും കുര്യോട്ടുമല പദ്ധതിയിലെ കുടിവെള്ളം കോളനിയില്‍ എത്തിക്കാനും നടപടി സ്വീകരിക്കും. നികന്ന കിടങ്ങുകള്‍ കുഴിക്കാനും കോളനിക്കുചുറ്റും സൗരവേലി നിര്‍മിക്കാനും വനം വകുപ്പിന്റെ സഹായം തേടും. ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച്‌ പ്രധാന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ശ്രമിക്കും-
എ.റഷീദ്, വാര്‍ഡ് അംഗം, വൈസ് പ്രസിഡന്റ്, പിറവന്തൂര്‍ പഞ്ചായത്ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.