''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയുടെ ഏഴുനില കെട്ടിടം നവീകരിക്കും


പുനലൂര്‍ : നഗരസഭയുടെ ഏഴുനില വ്യാപാരസമുച്ചയം പുനരുദ്ധരിക്കുന്നതിന് നടപടിയാകുന്നു. 3.63 കോടി രൂപയുടേതാണ് പദ്ധതി. കരാര്‍ നല്‍കുന്നതിനു മുന്നോടിയായി അംഗീകൃത കരാറുകാരില്‍നിന്ന് യോഗ്യതാനിര്‍ണയ ദര്‍ഘാസ് ക്ഷണിച്ചു. ഒന്നരവര്‍ഷമാണ് നിര്‍മാണത്തിനുള്ള കാലാവധി.
തൂണുകള്‍ നിലനിര്‍ത്തി ഭിത്തികള്‍ പൊളിച്ചുനിര്‍മിക്കുന്നതാണ് പദ്ധതി. നഗരസഭയുടെ പദ്ധതിവിഹിതത്തില്‍നിന്നാണ് പണം ലഭ്യമാക്കുന്നത്. തറനിലയില്‍ കാര്യമായ മാറ്റം വരില്ല. ഒന്നാംനിലയിലെ മുറികള്‍ പൊളിച്ച്‌ ഹാള്‍ നിര്‍മിക്കും. ചെറിയ മുറികള്‍ വലുതാക്കും. മുന്‍ഭാഗത്തും വശത്തുമായി രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കും.
1992-ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. കാല്‍നൂറ്റാണ്ടു പിന്നിട്ട കെട്ടിടം പുനരുദ്ധരിക്കാന്‍ ഒന്നരവര്‍ഷംമുന്‍പ് നാലേകാല്‍ കോടി രൂപയുടെ പദ്ധതി നഗരസഭ തയ്യാറാക്കി. 'ഹാബിറ്റാറ്റാ'ണ് രൂപരേഖ തയ്യാറാക്കിയത്. പദ്ധതിത്തുക ഒരുകോടിക്കു മുകളിലായതിനാല്‍ അനുമതിക്കായി തദ്ദേശസ്വയംഭരണവകുപ്പിലെ ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചു. തൂണുകള്‍ നിലനിര്‍ത്തി നവീകരിക്കുന്ന പദ്ധതിയായതിനാല്‍ കെട്ടിടത്തിന്റെ ദൃഢതയില്‍ സംശയം പ്രകടിപ്പിച്ച്‌ തിരുത്തല്‍ നിര്‍ദ്ദേശിച്ചു. ഇതാണ് അനുമതി ലഭിക്കുന്നത് വൈകിച്ചത്.
കനറാ ബാങ്ക്, കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുവന്ന ഈ കെട്ടിടം ഏതുസമയവും തകരാമെന്നനിലയിലാണ്.
വിള്ളല്‍ വീണ ഭിത്തികളും ചോര്‍ച്ച നിലയ്ക്കാത്ത മേല്‍ക്കൂരയും ദ്രവിച്ച വാതിലുകളും ജനാലകളുമാണിന്ന് കെട്ടിടത്തിന്റെ ശേഷിപ്പ്. ഭിത്തികളില്‍ ആല്‍മരങ്ങള്‍ വളര്‍ന്നുമുറ്റിക്കഴിഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.