
പുനലൂര്‍: ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടി ബി.ജെ.പി പുനലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് നഗരസഭാ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നു.
ഭൂമാഫിയകളെ കൈയയച്ച് സഹായിച്ചും, നഗരസഭയുടെ പേരില്‍ ഫെസ്റ്റുകള്‍ നടത്തിയും,ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചും ചെയര്മാന് കോടികള്‍ സമ്പാദിയ്ക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. വികസന പ്രഖ്യാപനങ്ങളുമായി ഭരണത്തിലേറിയ ഭരണസമിതി വികസന വിരോധത്തിന്റെയും അഴിമതിയുടെയും പ്രതീകമായി മാറി.
സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി ഭൂമി മണ്ണിട്ടു നികത്തുന്ന നഗരസഭ അധികാരികള്‍ നഗരസഭയുടെ 700 കോടി വിലവരുന്ന വസ്തുവിനെ പ്രമാണം പോലും കളഞ്ഞു കുളിച്ചിരിക്കുകയാണ്. പ്രമാണം നഷ്ടപ്പെട്ട വിഷയത്തില്‍ നഗരസഭാ ചെയര്‍മാന്റെ മൗനം ദുരൂഹമാണ്. അനധികൃത മണ്ണിട്ടു നികത്തലടക്കമുള്ള വിഷയങ്ങള്‍ മറച്ചു പിടിയ്ക്കാനുള്ള നാടകത്തിന്റെ ഭാഗമായിട്ടാണ് പ്രമാണം കാണാതായ തെന്ന് ബി.ജെ.പി ആരോപിക്കുന്നു.
നഗരസഭയുടെ തെറ്റായ സമീപനങ്ങള്‍ക്ക് കൂട്ടുനില്ക്കൂകയാണ് പ്രതിപക്ഷം. കോടി ക്കണക്കിന് രൂപ നഗരവികസനത്തിന് കേന്ദ്ര ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ഭരണ-പ്രതിപക്ഷങ്ങള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിയ്ക്കുമെതിരെ ബി.ജെ.പി സമര പരിപാടികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആണ് ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തുന്ന തെന്നും നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ