''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവിലെ മുറിയന്‍പാഞ്ചാലില്‍ പുതിയ പാലത്തിന് സമാന്തര റോഡ് നിര്‍മ്മിക്കാന്‍ വനഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കി


ആര്യങ്കാവ്: ദേശീയപാതയില്‍ ആര്യങ്കാവിലെ മുറിയന്‍പാഞ്ചാലില്‍ പുതുതായി നിര്‍മിച്ച പാലത്തിന് സമാന്തര റോഡ് നിര്‍മിക്കുന്നതിനായി തൊട്ടുചേര്‍ന്ന വനഭൂമിയിലെ മരങ്ങള്‍ മുറിച്ചുനീക്കിത്തുടങ്ങി.
മൊത്തമുള്ള 12 മരങ്ങളില്‍ ആറെണ്ണം മുറിച്ചു. എന്നാല്‍ റോഡ് നിര്‍മിക്കുന്നതിനായി വനഭൂമി ഇനിയും വിട്ടുകിട്ടിയിട്ടില്ല. അനുമതിക്കായി അപേക്ഷ നല്‍കി മാസങ്ങളായി കാത്തിരിക്കുകയാണ് മരാമത്തുവകുപ്പ്.
ദേശീയപാതയിലെ ഏറ്റവും അപകടനിലയിലുള്ള പാലങ്ങളിലൊന്നാണ് മുറിയന്‍പാഞ്ചാല്‍ പാലം. 3.47 കോടി രൂപ മുടക്കി രണ്ടുമാസം മുന്‍പ് ഇവിടെ പുതിയ പാലം നിര്‍മിച്ചു. എന്നാല്‍ സമാന്തരറോഡ് നിര്‍മിക്കാന്‍ വശത്തായി വനഭൂമി വിട്ടുകിട്ടണം. ദേശീയപാതയുടെ വീതി വര്‍ധിപ്പിക്കുന്ന പദ്ധതിയോട് ചേര്‍ത്താണിതിന് അപേക്ഷ നല്‍കിയത്.
മറ്റു പലയിടത്തും ഭൂമി ഏറ്റെടുത്തെങ്കിലും ആര്യങ്കാവ്, തെന്മല വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായില്ല. മൊത്തം 0.57 ഹെക്ടര്‍ ഭൂമിയാണ് ഈ രണ്ടുവില്ലേജുകളിലുമായി വിട്ടുകിട്ടേണ്ടത്. എന്നാല്‍ ഇതിന് ഇനിയും നടപടിയായിട്ടില്ല.
ഭൂമി വിട്ടുകിട്ടിയാല്‍ മാത്രമേ മുറിയന്‍പാഞ്ചാലില്‍ പുതിയ പാലത്തിന് സമാന്തര റോഡും സംരക്ഷണഭിത്തിയും നിര്‍മിക്കാനാവൂ. ഭൂമി വിട്ടുകിട്ടുന്ന നടപടികള്‍ക്കായി നിരന്തരം ശ്രമിച്ചുവരുകയാണെന്ന് ദേശീയപാതവിഭാഗം അധികൃതര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.