''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ്ര​മാ​ണ വി​വാ​ദം പ്ര​തി​പ​ക്ഷം നി​യ​മ​ ന​ട​പ​ടി​ക്കൊ​രുങ്ങുന്നു


പു​ന​ലൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ പ്ര​മാ​ണ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വം വി​വാ​ദ​മാ​കു​ന്നു. പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. 700 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന വ​സ്തു​വ​ക​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ളാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. പ്ര​മാ​ണം കാ​ണ​താ​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി പ്ര​തി​രോ​ധ​ത്തി​ലാ​യി.
40 വ​ര്‍​ഷ​മാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ല്‍ ഇ​ട​തു​മു​ന്ന​ണി കൊ​ള്ള ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​മാ​ണ​ങ്ങ​ള്‍ ബാ​ങ്കു​ക​ളി​ല്‍ പ​ണ​യം വ​ച്ച്‌ ചി​ല​ര്‍ പ​ണം ത​ട്ടി​യ​താ​യും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഈ ​വി​ഷ​യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ല്‍​ചാ​രി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ജി. ​ജ​യ​പ്ര​കാ​ശ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ പ​രാ​തി ന​ല്‍​കി.
പ്ര​തി​പ​ക്ഷം നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​മാ​ണം ഹാ​ജ​രാ​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി​യ്ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി മ​ര​വി​പ്പി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.
ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടും വ​രെ കോ​ണ്‍​ഗ്ര​സ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​തീ​പു​രം ശ​ശി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
ശാ​സ്താം​കോ​ണം, ക​ല​യ​നാ​ട്, മ​ണി​യാ​ര്‍, കേ​ള​ങ്കാ​വ്, പ​ത്തേ​ക്ക​ര്‍, പു​ന​ലൂ​ര്‍ ടൗ​ണ്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ വാ​ങ്ങി​യ​താ​യി രേ​ഖ​ക​ളി​ല്‍ കാ​ണു​ന്ന സ്ഥ​ലം ഏ​താ​ണെ​ന്നു​പോ​ലും ആ​ര്‍​ക്കു​മ​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​ണ്. ഈ ​സ്ഥ​ലം ആ​രു​ടെ പേ​രി​ലെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ണാ​താ​യ പ്ര​മാ​ണ​ങ്ങ​ള്‍ ഭൂ​മാ​ഫി​യ​യു​ടെ കൈ​യി​ലാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. പ്ര​മാ​ണ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്കു​മാ​ര്‍ ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച്‌ ഭൂ​മാ​ഫി​യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും ഇ​ത് ആ​ശ​ങ്ക​ക​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യും കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം എ​സ്. താ​ജു​ദീ​ന്‍ ആ​രോ​പി​ച്ചു.
പ്ര​മാ​ണം കാ​ണാ​താ​യ വി​ഷ‍​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യും രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​മാ​ണം ഉ​ട​ന്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ് ബാ​ബു​വും മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പ​ര​വ​ട്ട​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.