''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അക്ഷരയ്ക്ക് സ്നേഹവീടൊരുക്കാന്‍ വാളക്കോട് എന്‍.എസ്.വി സ്കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും


പുനലൂര്‍: നിര്‍ദ്ധനയായ സഹപാഠിക്ക് സ്നേഹവീടൊരുക്കി വാളക്കോട് എന്‍.എസ്.വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മൈലയ്ക്കല്‍ ശ്രീനിലയത്തില്‍ അക്ഷരയ്ക്കാണ് സ്കൂള്‍ മാനേജ്മെന്റിന്റെ സഹകരണത്തോടെ വീട് നിര്‍മ്മിച്ച്‌ നല്‍കിയത്.
പ്രവാസിയായിരുന്ന അക്ഷരയുടെ പിതാവ് ഓമനക്കുട്ടന്‍ അര്‍ബുദ ബാധിതനായി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം നഷ്ടമായതോടെ ഈ കുടുംബത്തിന്റെ നിത്യവൃത്തിപോലും കഷ്ടത്തിലായി. ഇതോടെ അക്ഷര വാളക്കോട് ചൈതന്യ എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അനുജന്‍ എന്നിവരുടെ പഠനവും തുലാസിലായി.


ഇതോടെയാണ് ഇവര്‍ക്കായി സ്കൂള്‍ കൈകോര്‍ത്തത്. ഒന്നര സെന്റ് ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം സ്കൂള്‍ വാര്‍ഷിക ആഘോഷ ചടങ്ങില്‍ സ്കൂള്‍ രക്ഷാധികാരിയും മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ.മുരളീധരന്‍ നിര്‍വഹിച്ചു. അക്ഷരയും മാതാവ് ബീനയും ചേര്‍ന്ന് താക്കോല്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഡി. ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സുകുമാരന്‍, പ്രിന്‍സിപ്പല്‍ എ.ആര്‍.പ്രേംരാജ്, പ്രഥമാദ്ധ്യാപിക റാണി.എസ്.രാഘവന്‍, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.