
പുനലൂര്‍: വണ്‍വേ തെറ്റിച്ചെത്തിയ വാഹനങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞ് തിരിച്ചയച്ചത് സംഘര്‍ഷത്തിന് കാരണമായി. ദേശീയപാതയിലെ ചെമ്മന്തൂരില്‍ നിന്ന് ആരംഭിച്ച് ചൗക്ക,മാര്‍ക്കറ്റ് റോഡ് വഴി പോസ്റ്റ് ഓഫീസ് കവലയില്‍ സമാപിക്കുന്ന റോഡില്‍ കഴിഞ്ഞ ദിവസം രാവിലെ 10 നായിരുന്നു സംഭവം.
റോഡില്‍ വണ്‍വേ സംവിധാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമലംഘനം പതിവ് കാഴ്ചയാണ്. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഡ്യൂട്ടിയിലുളള ട്രാഫിക് പൊലീസിനെ നോക്കുകുത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡ് വഴി റെയില്‍വേ സ്റ്റേഷനുകളിലേക്കും മറ്റും കടന്നുപോകുന്നത്. ഇത് പലപ്പോഴും എതിര് ദിശയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാന്‍ കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഏറിതോടെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് റോഡില്‍ വണ്‍വേ സംവിധാനം സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡിനെ നിയമിക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ