''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല, പൊരിവെയിലില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍


പത്തനാപുരം: തിരക്കേറിയ പത്തനാപുരം ടൗണില്‍ യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ ഇടമില്ല. വേനല്‍ ശക്തമായതോടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്.
കിഴക്കന്‍ മേഖലയിലെ പ്രധാന ടൗണായ പത്തനാപുരത്ത് ദിവസവും ആയിരകണക്കിനാളുകളാണ് വന്ന് പോകുന്നത്. എന്നാല്‍ ഇവര്‍ക്കാവശ്യമായ യാതൊരു അടിസ്ഥാനസൗകര്യവും ഇവിടെയില്ല. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി യാത്രക്കാരും ദിവസവും ഇവിടെ എത്തുന്നുണ്ട്. ഇതിനു പുറമെ അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും ബസ് കയറാന്‍ ഇവിടെയാണ് എത്തുന്നത്.
കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ സജീവമാകുന്ന പ്രധാന മാര്‍ക്കറ്റും പത്തനാപുരത്തേതാണ്. പുനലൂര്‍, പത്തനംതിട്ട, അടൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് നാല് ബസ് സ്റ്റോപ്പുകളാണ് ടൗണില്‍ ഉള്ളത്. എന്നാല്‍ ഇവിടെ ഒരിടത്തും കാത്തിരിപ്പ് കേന്ദ്രമില്ല. വയോധികരും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളും അടക്കമുള്ള യാത്രക്കാര്‍ വെയിലും മഴയും സഹിച്ച്‌ പാതയോരങ്ങളിലാണ് വാഹനം കാത്തുനില്‍ക്കുന്നത്. കടത്തിണ്ണകളില്‍ നില്‍ക്കാനോ ഇരിക്കാനോ മിക്ക വ്യാപാരികളും യാത്രാക്കരെ അനുവദിക്കില്ല.
കുന്നിക്കോട് , കൊട്ടാരക്കര റോഡില്‍ ഉണ്ടായിരുന്ന പഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡ് സ്വകാര്യ സ്ഥാപന ഉടമകളുടെ സൗകര്യാര്‍ത്ഥം പൊളിച്ചു നീക്കുകയായിരുന്നു. അടൂര്‍, പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആശ്രയമായിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചതും യാത്രക്കാര്‍ക്ക് ദുരിതമായി. കല്ലുംകടവില്‍ സ്വകാര്യബസുകള്‍ക്കായി സ്റ്റാന്‍ഡും കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തതിനാല്‍ യാത്രക്കാര്‍ക്ക് അതും പ്രയോജനപ്പെടുന്നില്ല. കല്ലുംകടവിലെ കാത്തിരിപ്പ് കേന്ദ്രം ടെമ്ബോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ കൈയടക്കി വച്ചിരിക്കുകയാണന്ന് ആക്ഷേപമുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ബസുകള്‍ വന്നുപോകുന്ന പത്തനാപുരം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോലും കാത്തിരിപ്പ് കേന്ദ്രമില്ല എന്നതാണ് വസ്തുത. ടൗണില്‍ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല.

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം.

അഡ്വ. സഞ്ജുഖാന്‍ (പൊതുപ്രവര്‍ത്തകന്‍)
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.