
പത്തനാപുരം: ചിരപുരാതനമായ പട്ടാഴി ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവം ഞായറാഴ്ച നടക്കും. പൊങ്കാല നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ പൊങ്കാലയ്ക്കായി
ഒരുക്കിയിട്ടുള്ളത്. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം,
പത്തനംതിട്ട, അടൂര്‍ ഡിപ്പോകളില്‍ നിന്നും കെ എസ് ആര് ടി
സി സ്പെഷല്‍ സര്‍വീസ് നടത്തും. രാവിലെ 6.30ന് കൊല്ലം റൂറല്‍
എസ് പി ബി.അശോകന് ഭദ്രദീപം തെളിയിക്കുന്നതോടെയാണ്
ചടങ്ങുകള്‍ക്ക് തുടക്കമാകുക.
രാവിലെ ഒന്‍പതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് എ പത്മകുമാര്‍ പ്രസാദ വിതരണോദ്ഘാടനം
നിര്‍വഹിക്കും. കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രം ട്രസ്റ്റി
അഭിലാഷ് പി വി ആദ്യ പ്രസാദം സ്വീകരിക്കും.
ക്ഷേത്രമുറ്റത്തും പരിസരത്തുമായാണ് അടുപ്പുകള്‍
ക്രമീകരിക്കുന്നത് .
പുനലൂര്‍ ഡിവൈഎസ്പി യുടെ
നേതൃത്വത്തിലുളള പോലീസ് സുരക്ഷയൊരുക്കും.
വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘവും ഭക്തജനങ്ങള്‍ക്ക്
സഹായത്തിനായി എന്‍സിസി, എന്‍എസ് എസ് യൂണിറ്റുകളുടെ
സേവനവും ഉണ്ടാകും.
ഇതുവരെ പതിനായിരത്തോളം
രജിസ്ട്രേഷന് പൂര്‍ത്തിയായതായി ഭാരവാഹികളായ
ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് എ ആര് അരുണ്‍, ജനറല്‍
സെക്രട്ടറി കെ ആര് കര്‍മ്മചന്ദ്രന്‍ പിള്ള, ട്രഷറര്‍ ഹരീഷ്
കുമാര്‍, ഹര്ഷന് പട്ടാഴി എന്നിവര്‍ അറിയിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ