''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാഹനാപകടവുമായി ബന്ധപ്പെട്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ചു


പുനലൂര്‍: വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച പുനലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപിനെ ജില്ലാ റൂറല്‍ പൊലിസ് സൂപ്രണ്ട് ബി. അശോകന്‍ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കരവാളൂര്‍ വെഞ്ചേമ്പ് പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ജോയിയും മകളും സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപ് മര്‍ദ്ദിച്ചതായാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വെഞ്ചേമ്പില്‍ നിന്ന് അച്ഛനും മകളും ബൈക്കില്‍ കരവാളൂരിലേക്ക് വരുമ്പോള്‍ പിന്നിലൂടെ വന്ന കാര്‍ ബൈക്കില്‍ തട്ടിയ ശേഷം നിറുത്താതെ പോയി. റോഡില്‍ വീണ ഇരുവര്‍ക്കും നിസാര പരിക്കേറ്റു. ഈ വിവരം അറിയിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപ് പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന്റെ രണ്ടാമത്തെ നിലയിലെ സി.ഐയുടെ ഓഫീസിലേക്കുള്ള പടി കയറുമ്പോള്‍ പിന്നാലെ എത്തിയ പൊലീസുകാരന്‍ അനില്‍ജോയിയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ വലിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു എന്ന് ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പിതാവും മകളും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അനില്‍ജോയിയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പി., സി.ഐ.ബിനുവര്‍ഗ്ഗീസിനെ ചുമതലപ്പെടുത്തിയിരുന്നു.
സി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.