''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം/പുനലൂര്‍ : പത്തനാപുരം ഇളമ്പലില്‍ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
35 വര്‍ഷം ഗള്‍ഫിൽ ജോലി ചെയ്ത സുഗതന്‍ അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ജീവനോപാധിക്കുവേണ്ടി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ഷെഡ് നിര്‍മ്മിച്ച സ്ഥലത്ത് എ.വൈ.എഫ്.ഐ. ക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാടമായിരുന്ന സ്ഥലമെന്നു പറഞ്ഞാണ് കൊടികുത്തിയത്. സുഗതന്‍ പല തവണ പാര്‍ട്ടി നേതാക്കളെ കണ്ടെങ്കിലും അവര്‍ കനിയാത്തതു കാരണം മറ്റു പോംവഴികളൊന്നുമില്ലാതെ താൻ‍ നിര്‍മ്മിച്ച ഷെഡ്ഡില്‍ തന്നെ കെട്ടിതൂങ്ങി മരിച്ചത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സംഭവം നടന്ന ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് ആര്‍ക്കെതിരെയും കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തില്‍ ദുരൂഹതയുണ്ട്. പൊലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നു എന്ന പരാതി വ്യാപകമാണ്.
ഇപ്പോള്‍ പുറത്തുവരുന്ന പല കേസുകളിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. ഭരിക്കുന്ന പാര്‍ട്ടി പറയുന്നതു മാത്രം കേട്ട് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാണെങ്കില്‍ പൊലീസിന്റ ആവശ്യമില്ല. പാവപ്പെട്ടവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ജീവിക്കാതനാവാത്ത അവസ്ഥയാണിപ്പോള്‍ കേരളത്തിലെന്നും രമേശ് ചെന്നിത്തല പുനലൂര്‍ ന്യുസിനോട് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.