''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇളമ്പലില്‍ വര്‍ക്ക്ഷോപ്പ്‌ പൊളിക്കുവാന്‍ മെമ്മോ പ്രവാസി തൂങ്ങിമരിച്ചു


പുനലൂര്‍:ഐക്കരക്കോണം ആലിന്‍കീഴില്‍ പ്രവാസിയായ സുഗതനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  
നീണ്ട കാലത്തെ പ്രവാസി ജീവിതത്തിനൊടുവിൽ സ്വന്തം നാട്ടിലെത്തി ഒരു ഗ്യാരേജ് തുടങ്ങാൻ ശ്രമിച്ച സുഗതന്റെ ആത്മഹത്യക്കു കാരണം ഇളമ്പല്‍ എ.ഐ.വൈ.എഫ് ലെ ചിലരുടെ മനുഷ്യത്വം ഇല്ലായ്മ എന്നാരോപണം.  എറിയ കാലം മുമ്പ് നികത്തിയ നിലത്തിൽ ഗ്യാരേജ് തുടങ്ങാൻ സമ്മതിക്കില്ല എന്നാരോപിച്ചു എ.ഐ.വൈ.എഫ് കോടി നാട്ടുകയും പണി പുനരാരംഭിച്ചാൽ എല്ലാം നശിപ്പിച്ചു കളയും എന്നും ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു.
ഇന്ന് രാവിലെ ആണ് പണി നടന്നു കൊണ്ടിരിക്കുന്ന പുനലൂർ പൈനാപ്പിൾ ജംഗ്ഷനിലെ എബനേസർ ആഡിറ്റോറിയത്തിന് സമീപമുള്ള ഷെഡിൽ സുഗതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നിക്കോട് മണ്ഡലം കമ്മറ്റിയില്‍പ്പെട്ടവര്‍ ആണ് കൊടി കുത്തിയത്.സുഗതന്റെ വര്‍ക്ക്ഷോപ്പ്‌ തുടങ്ങുന്ന സ്ഥലത്തെ എ.ഐ.വൈ.എഫ് യുണിറ്റ് ആരംപുന്ന ആണ്. എന്നാല്‍ ആരംപുന്ന യുണിറ്റിനു ഈ വിഷയവുമായി ബന്ധമില്ല എന്നത് ദുരൂഹതയാണ്.
പുനലൂര്‍ കൌണ്‍സിലര്‍ ആയ വി.പി ഉണ്ണികൃഷ്ണന്‍ ഈ വിഷയത്തില്‍ മധ്യസ്തനായി ഇടപെടുകയും ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജ്യോതിയോട് വിഷയങ്ങള്‍ സംസാരിക്കുകയും പ്രവാസിയായ സുഗതന്‍ വര്‍ക്ക്ഷോപ്പ്‌ തുടങ്ങുന്നതില്‍ ഒരു തടസവും ഇല്ല എന്നും അറിയിച്ചു.പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ ആണ് കൊടികുത്ത് നടത്തിയത്.
പുനലൂര്‍ എ.ഐ.വൈ.എഫ് വെസ്റ്റ് വില്ലേജ് കമ്മറ്റിക്കോ,ആരംപുന്ന എ.ഐ.വൈ.എഫ് യുണിറ്റിനൊ ഈ വിഷയവുമായി ഒരു ബന്ധവും ഇല്ല എന്ന് ബന്ധപ്പെട്ടവര്‍ പുനലൂര്‍ ന്യുസിനോട് പറഞ്ഞു.
പ്രവാസി ആയ സുഗതന്‍ പ്രസിഡന്റ് സി.വിജയനെയും പഞ്ചായത്ത് സെക്രട്ടറിയെയും കാണുകയും അവര്‍  പണം വാങ്ങി വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കാന്‍ അനുവദിക്കുകയും ചെയ്തു എന്നും ആരോപണം ഉണ്ട്.
എന്നാല്‍ വര്‍ക്ക്ഷോപ്പ്‌ പണിഞ്ഞ സ്ഥലം നിലം നികത്തലുമായി ബന്ധപ്പെട്ടു നേരത്തെ മുതലേ തര്‍ക്കം നിലനില്‍ക്കുന്നതാണെന്നും, കൂടാതെ വയലില്‍ ആശുപത്രിക്ക് സമീപം നേരത്തെ വര്‍ക്ക്ഷോപ്പിന് പഞ്ചായത്ത് അനുവാദം നല്‍കാതെ ഇരുന്നതുമാണ്.
കുന്നിക്കോട് എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയും ഇവിടെ വര്‍ക്ക്‌ഷോപ്പ് പണിതാല്‍ ബാക്കി തര്‍ക്കഭൂമിയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കും എന്നും അത് അനുവദിക്കാന്‍ കഴിയില്ല എന്നും എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.  കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് നീങ്ങും എന്ന് കണ്ട് വിളക്കുടി പഞ്ചായത്ത്‌ സെക്രട്ടറി സുഗതനെ വിളിച്ചു മുമ്പേ ഉള്ള ധാരണ തിരുത്തി വര്‍ക്ക് ഷോപ്പ് പൊളിച്ചു നീക്കാന്‍ മെമ്മോ നല്‍കുകയും ചെയ്തു എന്നറിയുന്നു.
വിഷയങ്ങള്‍ എന്ത് തന്നെ ആയാലും ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി നിര്‍ത്തി പ്രവാസിയായ സുഗതന്‍ ആരുടേയും അനുവാദം വേണ്ടാത്ത ലോകത്തേക്ക് യാത്രയായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.