''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ല​മ​ണ്‍​ തോ​ട്: കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴിപ്പി​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍


കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ണ്‍ തോ​ടി​ന്‍റെ അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴു​പ്പി​ച്ചെ​ടു​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ മു​ന്‍​ക​യ്യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം. പു​ല​മ​ണ്‍ തോ​ട് ന​വീ​ക​ര​ണ​ത്തി​ന് പു​തു ജീ​വ​ന്‍ ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ഫീ​സി​ല്‍ കൂ​ടി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗ​ത്തി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍​ക്ക് കളക്ടര്‍ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

പു​ല​മ​ണ്‍ തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ലൂ​ടെ​യും ക​ട​ന്ന് പോ​കു​ന്ന പു​ല​മ​ണ്‍ തോ​ട് കൂ​ടു​ത​ലാ​യും കൈ​യേ​റി​യി​രി​ക്കു​ന്ന​ത് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

കൈയേ​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ക​ല്ലി​ട്ട് തി​രി​ച്ചെ​ങ്കി​ലും ക​യ്യേ​റ്റ​ക്കാ​രെ ഒ​ഴു​പ്പി​ച്ചെ​ടു​ക്കാ​ന്‍ മു​നി​സി​പ്പാ​ലി​റ്റി​ക്കാ​യി​ട്ടി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം കൈയേ​റ്റ​ക്കാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ തയാ​റാ​ക്കി​യ പ​ട്ടി​ക ന​ഗ​ര​സ​ഭ​യ്ക്ക് കൈ ​മാ​റ​ണ​മെ​ന്നും ആ ​പ​ട്ടി​ക പ്ര​കാ​രം മു​ഴു​വ​ന്‍ കൈയേ​റ്റ​ക്കാ​രെ​യും ഒ​ഴു​പ്പി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ഇ​തി​ന് മു​ന്നോ​ടി​യാ​യി സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ചെ​യ്ത് തീ​ര്‍​ക്കേ​ണ്ട ജോ​ലി​ക​ള്‍ ജി​ല്ല ക​ള​ക്ട​ര്‍ വ​കു​പ്പ് ത​ല​വ​ന്മാ​ര്‍​ക്ക് പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്കും പു​ല​മ​ണ്‍​തോ​ട് ന​വീ​ക​ര​ണം ന​ട​ത്തു​ക.

ടു​റി​സം ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റെ ് ഇ​തി​നാ​യി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി വ​രിക​യാ​ണ്. മേ​ലി​ല പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ച്‌ മീ​ന്‍​പി​ടി പാ​റ മു​ത​ല്‍ പു​ല​മ​ണ്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം ന​ട​പ്പാ​ത നി​ര്‍​മി​ക്കും. വ​ശ​ങ്ങ​ളി​ല്‍ മു​ള​ക​ള്‍ വ​ച്ച്‌ പി​ടി​പ്പി​ച്ചും ന​ട​പ്പാ​ത​യി​ല്‍ വി​വി​ധയി​ട​ങ്ങ​ളി​ലാ​യി നാ​ട​ന്‍ പാ​നീ​യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യും പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ​മാ​ക്കും.

20 വ​ര്‍​ഷം മു​മ്ബു​ള്ള തോ​ടു​ക​ളും ജ​ല സ്രോ​ത​സു​ക​ളു​മെ​ല്ലാം ന​ശി​ച്ചു. ഈ ​പോ​ക്ക് പോ​യാ​ല്‍ ഭാ​വി​യി​ല്‍ തോ​ടു​ക​ളും ജ​ല സ്രോ​ത​സു​ക​ളും ഇ​ല്ലാ​താ​കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

2017 ജ​നു​വ​രി​യി​ലാ​ണ് ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ല​മ​ണ്‍ തോ​ട് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ഇ​ഴ​യു​ക​യാ​യി​രു​ന്നു.

പു​ല​മ​ണ്‍ തോ​ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ചെ​യ്യേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ക​ള​ക്ട​റു​ടെ യോ​ഗ​ത്തി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ചു.

അ​ടു​ത്ത ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന​കം പു​ല​മ​ണ്‍​തോ​ട് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ല്‍ കു​മാ​ര്‍. ബി, ​മ​റ്റ് വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.