''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മതിയായ സൗകര്യങ്ങൾ ഇല്ലാതെ പുനലൂരിലെ അഗ്നിശമന സേന


പുനലൂർ: സംസ്ഥാനത്ത് അഗ്നിശമന സേനയ്ക്കു നൽകി വരുന്ന ക്വിക് റെസ്പോൺസ് വാഹനങ്ങളിൽ ഒരെണ്ണം പുനലൂർ അഗ്നിശമന സേനയ്ക്ക് നൽകണമെന്ന ആവശ്യം ശക്തമായി. കൂടുതൽ വാട്ടർ ടാങ്കുകളും അനുവദിക്കണം. കഴിഞ്ഞ ആഴ്ച പുനലൂരിൽ കടകൾ കത്തിനശിച്ചപ്പോൾ ജില്ലയിലെ മറ്റു നാലു സ്റ്റേഷനുകളിൽ നിന്ന് വാട്ടർ ടാങ്കുകൾ എത്തിയാണ് കെടുത്തിയത്. വേനലിൽ ദിവസവും നാലുമുതൽ ഏഴുവരെ തീപിടിത്തങ്ങൾ മേഖലയിൽ ഉണ്ടാകുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനു വിളികൾ വരികയും ചെയ്യുന്നുണ്ട്.
നിലവിൽ ഒരു വാട്ടർ ടാങ്കും രണ്ടു മൊബൈൽ ടാങ്ക് യൂണിറ്റുമാണ് ഉള്ളത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള വാഹനം ഇവിടെ എത്തിയാൽ കിഴക്കൻ മലയോര മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് കട്ടറുകളും ഹൈഡ്രോളിക് ഉപകരണങ്ങളും ചെറുകണികകളായി ജലം ചീറ്റുന്ന ഉപകരണങ്ങൾ ഉൾപ്പെടെ കൂടുതൽ സജ്ജീകരണങ്ങളാണ് ഇതിലുള്ളത്.
തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ വരെയും ദേശീയപാതയിലും മറ്റു റോഡുകളിലും മരങ്ങൾ വീഴുമ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോഴും പലപ്പോഴും 5,000 ലീറ്റർ വെള്ളം കൊണ്ടുപോകുന്ന ടാങ്കുകളിലാണ് ഇവ അപകടസ്ഥലത്ത് എത്തിക്കുന്നത്. ഇതു കാരണം കൂടുതൽ സമയം പാഴാകും.
എമർജൻസി ടെന്റർ, റിക്കവറീസ് വെഹിക്കിൾ എന്നിവയും വേണം. മലയോര, തോട്ടം മേഖലയായതിനാൽ മേഖലയിൽ വലിയ തീപിടിത്തങ്ങളാണ് ഉണ്ടാകുന്നത്. മഴക്കാലത്തു മരങ്ങൾ റോഡിലും വൈദ്യുതി ലൈനിലും വീഴുമ്പോഴും നാലു ടീമുകളെങ്കിലും അപകടസ്ഥലങ്ങളിലേക്കു പോകേണ്ടിവരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.