''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ കോടതി സമുച്ചയ നിര്‍മ്മാണം പാതിവഴിയില്‍


പുനലൂര്‍: നഗരസഭയില്‍ ചെമ്മന്തൂരിലെ കോടതി കെട്ടിട സമുച്ചയ നിര്‍മ്മാണം അനന്തമായി നീളുന്നു. പുനലൂരില്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരുകുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് കോടി രൂപ ചെലവഴിച്ച്‌ മൂന്ന് നിലകളുള്ള കെട്ടിടം നിമ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ടാമത്തെ നിലയുടെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഫണ്ടിന്റെ അഭാവം കാരണം കരാറുകാരന്‍ പണി ഉപേക്ഷിക്കുകയായിരുന്നു.
2013 ആഗസ്റ്റില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗനാണ് കോടതി കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. അന്ന് റവന്യുമന്ത്രിയായിരുന്ന അടൂര്‍ പ്രകാശായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.
വര്‍ഷങ്ങളായി പണിമുടങ്ങിക്കിടക്കുന്ന, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടവും പരിസരവും കാട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. കാട് നീക്കി പാമ്ബ് ശല്യം ഒഴിവാക്കാന്‍ സമീപാസികള്‍ ഇതിന് ചുറ്റും മരച്ചീനി കൃഷി ചെയ്തിരിക്കുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തത് നാട്ടില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന വനം, സിവില്‍, എം.എ.സി.ടി, ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോടതി സമുച്ചയം നിര്‍മ്മാണം ആരംഭിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ക്ക് നിരാശയുണ്ട്. ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് കോടതി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

അഞ്ച് നില കെട്ടിടം നിര്‍മ്മിക്കും: മന്ത്രി കെ. രാജു
പത്തനാപുരം താലൂക്കുകളിലെ ജനങ്ങളുടെ അഭിലാഷമായിരുന്ന കോടതി സമുച്ചയത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. മൂന്ന് നില കെട്ടിടമാണ് പഴയ എസ്റ്റിമേറ്റ് അനുസരിച്ച്‌ നിര്‍മ്മിക്കേണ്ടിയിരുന്നത്. ഇനി അഞ്ച് നില കെട്ടിടമായിരിക്കും നിര്‍മ്മിക്കുക. മുന്‍വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനായി 11കോടി രൂപ വകയിരുത്തിയിരുന്നു. ഈ തുക കഴിഞ്ഞവര്‍ഷം ചെലവഴിക്കാതിരുന്നതിനാല്‍ ഈവര്‍ഷത്തെ ബഡ്ജറ്റില്‍ വീണ്ടും പണം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.