''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മാണം; അഞ്ഞൂറു കോടിയുടെ അധികതുക വകയിരുത്തി കരാര്‍


പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി അഞ്ഞൂറു കോടി രൂപയുടെ അധികതുക വകയിരുത്തി. നിര്‍മാണത്തിലെ കാലതാമസം മൂലമാണ് ഇപ്പോള്‍ ഈ തുക വകയിരുത്തിയത്. വീണ്ടും സര്‍വ്വെ നടത്തി കരാര്‍ പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2002 ല്‍ ഫണ്ട് അനുവദിച്ച റോഡിന്റെ സര്‍വ്വെ നടത്തുന്നത് ഇതു മൂന്നാം തവണയാണ്. ഇത്തവണ ഏപ്രില്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ടി.പി.എ. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സ്ഥലമെറ്റെടുപ്പ്  95 ശതമാനം പൂര്‍ത്തിയായി. ചില പ്രദേശങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ കോടതി വഴി പരിഹരിക്കാനുള്ള കാലതാമസമാണു നിര്‍മ്മാണം വൈകാനുള്ള കാരണമായി വകുപ്പു ചൂണ്ടിക്കാട്ടുന്നത്. 83 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പുനലൂര്‍ മുതല്‍ തൊടുപുഴ വരെയാണു പാത. ഇതില്‍ മൂവാറ്റുപുഴ മുതല്‍ പൊന്‍കുന്നം വരെ പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഭാഗം നടപ്പാക്കാന്‍ 2013 ല്‍ രണ്ടാമത് സര്‍വ്വെ നടത്തിയിരുന്നു.
എന്നാല്‍ നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ധനവ് മൂലമാണ് വീണ്ടും സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. 2002 ല്‍ 183 കോടി രൂപയ്ക്കാണു കരാര്‍ നല്‍കിയത്. 2013 ആയപ്പോള്‍ 602 കോടിയായി.ഇത്തവണ 700 കോടിയാണു പദ്ധതി വിഹിതം.ഇ.പി.സിയില്‍ ഉള്‍പ്പെടുത്തി ആകെ തുകയുടെ 56 ശതമാനം ലോകബാങ്ക് നല്‍കും. ബാക്കി 44 ശതമാനം തുക സംരംഭകര്‍ മുടക്കണം.
പുനലൂരില്‍ നിന്നു തുടങ്ങുന്ന പാത പത്തനാപുരം, പത്തനംതിട്ട, മണിമല, ചെറുവള്ളി, പൊന്‍കുന്നം വഴി ദേശീയപാത 183 ല്‍ ചേരും. തുടര്‍ന്നു പൊന്‍കുന്നം-പാല പാതയിലൂടെ മുവാറ്റുപുഴയിലേക്കു പ്രവേശിക്കും. സര്‍വ്വെ പൂര്‍ത്തിയായാലും കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്കല്‍ അഫയേഴ്സിന്റെ അനുമതിയ്ക്കായി കാത്തിരിക്കണം.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.