''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ പട്ടണത്തില്‍ ഓടയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി


പുനലൂര്‍ : പട്ടണത്തില്‍ ദേശീയപാതയോടുചേര്‍ന്ന് ഓടയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. റോഡിലേക്ക് ഇറക്കി നിര്‍മിച്ചിട്ടുള്ള കെട്ടിടഭാഗങ്ങള്‍ അടയാളപ്പെടുത്തിനല്‍കി.
കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍ മുതല്‍ ആശുപത്രി ജങ്ഷന്‍വരെയുള്ള ഭാഗത്താണ് അടയാളപ്പെടുത്തിയത്. കെട്ടിട ഉടമകള്‍തന്നെ ഇത് പൊളിച്ചുനീക്കണം. രണ്ടുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ ദേശീയപാതാവിഭാഗം ഇത് പൊളിച്ചുനീക്കും.
നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാലിന്റെയും ദേശീയപാത, റവന്യൂ വകുപ്പ് അധികൃതരുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് അടയാളപ്പെടുത്തല്‍ ആരംഭിച്ചത്. ബുധനാഴ്ച പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാതയുടെ രണ്ടുവശത്തും കൈയേറ്റം ഒഴിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍മുതല്‍ ചെമ്മന്തൂര്‍വരെയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലാണ് ഓടയും നടപ്പാതയും നിര്‍മിക്കുന്നത്.
ദേശീയപാതാ വിഭാഗത്തിന്റെ പട്ടണവികസന പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി 2.41 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ച സര്‍വേ നടപടികളും പൂര്‍ത്തിയാക്കി. 1.3 മീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ അഴത്തിലുമാണ് ഓട നിര്‍മിക്കുന്നത്. ഇതിന് മുകളില്‍ സ്ലാബ് സ്ഥാപിച്ച്‌ തറയോടുപാകി നടപ്പാത നിര്‍മിക്കുകയാണ് പദ്ധതി. നടപ്പാത പൂര്‍ത്തിയാകുന്നതോടെ പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പട്ടണത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ഓടകളും നിരപ്പില്ലാത്ത വശങ്ങളുമാണ്. കൂടാതെ കടകളുടെ മുന്‍വശമുള്ള റോഡ്‌ കയ്യേറി ബിസിനസ്സ് സ്ഥാപനങ്ങള്‍ ബോര്‍ഡ്‌ വെക്കുന്നു.ചെമ്മന്തൂര്‍ ധന്യ സൂപ്പര്‍ മാര്‍ക്കെറ്റിനു സമീപം ഉള്ള ബിസിനസ്സ് സ്ഥാപനം റോഡില്‍ ഇറക്കി പരസ്യ ബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നത് ഇതിനാല്‍ വാഹനങ്ങള്‍ ടാര്‍ റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്യുന്നത് ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാകും. കാല്‍നട യാത്രക്കാരാണ് ഇതുമൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.

പുനലൂര്‍ പട്ടണത്തില്‍ ഓടയും നടപ്പാതയും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.