പുനലൂർ ടൗൺ നവീകരണം, റോഡരികിലെ കൈയേറ്റങ്ങൾ 15 ന് മുൻപ് ഒഴിപ്പിക്കും


പുനലൂര്‍: പുനലൂര്‍ ടൗണ്‍ നവീകരികരണത്തിന്റെ ഭാഗമായി പാതയോരത്തേക്ക് ഇറക്കിയുള്ള കൈയേറ്റങ്ങള്‍ 15 മുന്‍പ് ഒഴിപ്പിക്കുമെന്നും നിര്‍മ്മാണ ജോലികകള്‍ ഉടന്‍ ആരംഭിക്കുമെന്നും ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു.
ചെമ്മന്തൂര്‍ മുതല്‍ ടി.ബി ജംഗ്ഷന്‍വരെയും കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ വരെയുമുളള 200 ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയാണ് നടപടി. ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് മേല്‍മൂടികളുള്ള ഓടകള്‍ നിര്‍മ്മിക്കും. ഇതിന് മുകളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി മനോഹരമാക്കും. നഗരസഭ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി 2.41 കോടി രൂപയും ദേശീയപാത വിഭാഗം അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ ഒരു ആഴ്ച മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു.
ചെറിയ വ്യാപാരശാലകള്‍ 7ദിവസത്തിനകവും വലിയ കടകള്‍ 14 ദിവസത്തിനകവും ഒഴിഞ്ഞ് നല്‍കണമെന്ന് കാട്ടി കച്ചവടക്കാര്‍ക്ക് നോട്ടീസും നല്‍കി. ഇതിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്.
ടൗണില്‍ ഓട നിര്‍മ്മിക്കാത്ത സ്ഥലങ്ങളിലും റോഡിലേക്ക് ഇറക്കിയുള്ള നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുമെന്നും എന്‍ജിനിയര്‍ അറിയിച്ചു. എന്നാല്‍ ഘട്ടം ഘട്ടമായി റോഡിലേക്ക് ഇറക്കി പണിതിട്ടുളള വ്യാപാരശാലകള്‍ നീക്കം ചെയ്യാം എന്ന് വ്യാപാരികള്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ദേശീയപാത അധികൃതര്‍ വഴങ്ങിയിട്ടില്ല. കാല്‍ നൂറ്റാണ്ടായി പാതയോരത്തേക്ക് ഇറക്കി വ്യാപാരം നടത്തുന്നത് മൂലം ടൗണിലൂടെയുള്ളവാഹന ഗതാഗതവും കാല്‍ നടയാത്രയും ദുഷ്കരമായിരുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതിന് അവസാനമാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.