
കുളത്തൂപ്പുഴ: ഒരു പകല്‍ മുഴുവന്‍ വിനോദ സഞ്ചാരികളേയും നാട്ടുകാരേയും ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ രാജവെമ്പാല ഒടുവില്‍ വാവാ സുരേഷിന് മുന്നില്‍ കീഴടങ്ങി, കുളത്തൂപ്പുഴ പള്ളംവെട്ടി എര്‍ത്ത് ഡാമിന് സമീപം റോഡ് വക്കില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടത്തിയ പാമ്പിനെയാണ് വാവ വരുതിയിലാക്കിയത്.
രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ഇതിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തിയപ്പോഴേക്കും പാമ്പ് റോഡരികിലെ കലുങ്കിലൊളിച്ചു. വാവാ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കോഴിക്കോട് ആയതിനാല്‍ എത്താന്‍ വൈകുമെന്ന് അറിയിച്ചു. ഇതോടെ വനപാലകരും ആര്.പി.എല്‍ എസ്റ്റേറ്റ് കാവല്‍ക്കാരും രാജവെമ്പാല കിടക്കുന്നതിന് സമീപം നിരീക്ഷണം ഏര്‍പ്പെടുത്തി.
അന്തര്‍സംസ്ഥാന പാതയിലെ എക്കോ ടൂറിസം മേഖലയില്‍ പാമ്പിനെ കണ്ടതായി വാര്‍ത്ത പരന്നതോടെ ഇവിടെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. റോഡിന്‍െറ ഇരുവശങ്ങളില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ ഗതാഗത തടസവും ഉണ്ടായി.അകലെ നിന്ന് എത്തിയവര്‍ പോലും പാമ്പിനെ പിടിക്കുന്നത് കാണാന്‍ കാത്തുനിന്നു. വൈകിട്ട് മൂന്ന് മണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി. വാവ പിടികൂടുന്ന 125 മത്തെ രാജവെമ്പാലയാണ് ഇത്. പന്ത്രണ്ടടി നീളവും പത്ത് വയസ് പ്രായവുമുള്ള പെണ്‍പാമ്പിനെ
സെക്ഷന്‍ ഫോറസ്റ്റര്‍ ഉല്ലാസിന്‍െറ നേതൃത്വത്തില്‍ ശെന്തുരുണി വന്യജീവി സങ്കേതത്തിനുളളില്‍ വിട്ടയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ