''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം


ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. എലി, പശു, പട്ടി, പൂച്ച, മറ്റ് കാര്‍ന്ന് തിന്നുന്ന ജീവികള്‍ എന്നിവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂത്രത്തിലൂടെ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ണ്മങ്ങള്‍ എന്നിവ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുക.
മലിനജലത്തില്‍ കുളിക്കുക, ചേറിലും ചെളിയിലും പാടങ്ങളിലും പണിയെടുക്കുക, രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുക എന്നിങ്ങനേയും രോഗം പകരും. പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠിനമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കരള്‍, വൃക്ക, ശ്വാസകോശം, കുടല്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച്‌ മരണകാരണമായേക്കാം.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, വളര്‍ത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍ എന്നിവര്‍ അതീവ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ ജലം മാത്രം കുടിക്കുക വഴി രോഗം പ്രതിരോധിക്കാം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണം. വ്യക്തി ശുചിത്വവും പാലിക്കണം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.