''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രവീന്ദ്രന്‍മാസ്റ്റര്‍ സ്മാരക നിര്‍മ്മാണത്തിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് തുക

raveendran-smarakam
കുളത്തൂപ്പുഴ: രവീന്ദ്രന്‍മാസ്റ്റര്‍ സ്മാരക നിര്‍മ്മാണത്തിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താന്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് സമിതിയോഗം സ്മാരക നിര്‍മ്മാണത്തിന് തികയാതെ വരുന്ന തുക വകയിരുത്താന്‍ എെകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
ഇതോടെ സ്മാരക നിര്‍മ്മാണം സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച രവീന്ദ്രന്‍മാസ്റ്റര്‍ സ്മാരകമായ 'രാഗസരോവര' ത്തിന്റെ നിര്‍മ്മാണം ഭരണം മാറിയതോടെ ഏഴ് വര്‍ഷത്തിലേറെയായി തടസപ്പെട്ടിരിക്കുകയാണ്.
ഇക്കുറി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പഞ്ചായത്ത് ഭരണസമിതി സ്മാരക നിര്‍മ്മാണത്തിന് വീണ്ടും നീക്കം തുടങ്ങിയിരുന്നു. തുടര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ അനുമതി തേടാന്‍ മരാമത്ത് വിഭാഗം പുതിയ എസ്റ്റേമേറ്റ് തയ്യാറാക്കി. ഇതുപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെങ്കില്‍ 91ലക്ഷം രൂപ വേണ്ടിവരും. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 40 ലക്ഷവും മന്ത്രി കെ. രാജുവിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്ന് 40 ലക്ഷവും ചേര്‍ത്ത് 80 ലക്ഷം രൂപ തുടക്കത്തില്‍ അനുവദിച്ചിരുന്നു.
ജില്ലാ കളക്ടറുടെ അനുമതിക്കായി ഫയല്‍ അയച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ നീക്കി അനുമതി ലഭിക്കണമെങ്കില്‍ 11ലക്ഷം കൂടി കണ്ടെത്തണം. ഇതിനായി പലതവണ യോഗങ്ങള്‍ വിളിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് സമിതി തുക വകയിരുത്താന്‍ തീരുമാനിച്ചതോടെ സ്മാരക നിര്‍മ്മണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിഅമ്മ പറഞ്ഞു.

രവീന്ദ്രന്‍മാസ്റ്റര്‍ സ്മാരക നിര്‍മ്മാണത്തിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്താന്‍ തീരുമാനം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.