''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോ​സ്​മ​ല​യില്‍ 165 കു​ടും​ബ​ങ്ങള്‍​ക്ക് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം


കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജില്‍ റോ​സ്​മ​ല​യി​ലെ മി​ച്ച​ഭൂ​മി നി​വാ​സി​ക​ളില്‍ ഒ​രു സെന്റ് മു​തല്‍ ഒ​രേ​ക്കര്‍​വ​രെ കൈ​ശ​വ​മു​ള്ള 165 കു​ടും​ബ​ങ്ങള്‍​ക്ക് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​യി. ഭൂ​മി കൈ​മാ​റ്റം സാ​ധൂ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ ഗു​ണ​ഭോ​ക്താ​ക്കള്‍​ക്ക് മ​ന്ത്രി കെ. രാ​ജു വി​ത​ര​ണം ചെ​യ്​തു.
റോ​സ്​മ​ല നി​വാ​സി​ക​ളു​ടെ ദീര്‍​ഘ​കാ​ല സ്വ​പ്​ന​മാ​ണ് സാ​ക്ഷാ​ത്​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​പ​രി​ഷ്​ക​ര​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​കള്‍​ക്ക് വി​രു​ദ്ധ​മാ​യി മുന്‍ കാ​ല​ത്ത് ന​ട​ന്ന ഭൂ​മി കൈ​മാ​റ്റ​ങ്ങള്‍​ക്ക് നി​യ​മ​ത്തി​ന്റെ സാ​ധു​ത​യി​ല്ലാ​തി​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ഴ്​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് ഭൂ​മി കൈ​മാ​റ്റ​ത്തി​ന് സാ​ധൂ​ക​ര​ണ​മെ​ന്ന സു​പ്ര​ധാ​ന തീ​രു​മാ​നം സര്‍​ക്കാര്‍ കൈ​ക്കൊ​ണ്ട​ത്.
ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് 165 പേര്‍​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം നല്‍​കി​യ​ത്. ഇ​വര്‍​ക്ക് ഉ​ടന്‍ ക​ര​മ​ട​ച്ച്‌ പ​റ്റ് ചീ​ട്ട് കൈ​പ്പ​റ്റാം. ര​ണ്ടാംഘ​ട്ട​ത്തില്‍ ഒ​ന്ന് മു​തല്‍ ര​ണ്ടേ​ക്കര്‍ വ​രെ​യു​ള്ള​വര്‍​ക്കും സാ​ധൂ​ക​ര​ണ പ​ത്രി​ക നല്‍​കും. ര​ണ്ടേ​ക്ക​റി​ന് മു​ക​ളില്‍ ഭൂ​മി കൈ​വ​ശ​മു​ള്ള സ്ഥി​ര​താ​മ​സ​ക്കാര്‍​ക്കും സാ​ധൂ​ക​ര​ണം നല്‍​കാന്‍ സര്‍​ക്കാര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
റോ​സ്​മ​ല​യി​ലെ മു​ഴു​വന്‍ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാന്‍ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണ്. ആ​ര്യ​ങ്കാ​വ്​റോ​സ്​മ​ല റോ​ഡ് നിര്‍​മ്മാ​ണ​ത്തി​ന് നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ​വ. യു.പി. സ​കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കും. സ്​കൂ​ളി​ന്റെ വി​വി​ധ വി​ക​സ​ന പ്ര​വര്‍​ത്ത​ന​ങ്ങള്‍​ക്ക് വ​നം വ​കു​പ്പും ഫ​ണ്ട് വി​നി​യോ​ഗി​ക്കും. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന സര്‍​ക്കാ​രി​ന്റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് റോ​സ്​മ​ല തെ​ളി​യി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
റോ​സ്​മ​ല മി​ച്ച ഭു​മി പ്ര​ശ്​നം പോ​ലെ കി​ഴ​ക്കന്‍ മേ​ഖ​ല​യി​ലെ ദര്‍​ഭ​ക്കു​ളം മി​ച്ച ഭൂ​മി വി​ഷ​യം, സാം​ന​ഗര്‍ പ​ട്ട​യ പ്ര​ശ്​നം, മാ​മ്ബ​ഴ​ത്ത​റ ദേ​വ​സ്വം ഭൂ​മി പ്ര​ശ്​നം എ​ന്നി​വ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മം സര്‍​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​ത്തു​മെ​ന്ന് റി​പ്പോര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച ജില്ലാക​ളക്ടര്‍ ഡോ. എ​സ്. കാര്‍​ത്തി​കേ​യന്‍ പ​റ​ഞ്ഞു.
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എ​സ്. ന​ളി​നഅ​മ്മ അദ്ധ്യക്ഷ​ത വഹിച്ച ചടങ്ങില്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ. ജ​ഗ​ദ​മ്മ, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് അ​ച്ചന്‍​കോ​വില്‍ സു​രേ​ഷ്​കു​മാര്‍, തെന്മല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ആര്‍. ലൈ​ല​ജ, അ​ഞ്ചല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ര​ഞ്​ജു സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.ആര്‍. ഷീ​ജ, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്റ് സാ​ബു എ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. സു​നി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വ​ര​ദ പ്ര​സ​ന്നന്‍, എല്‍.ആര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ടര്‍ ബി. ശ​ശി​കു​മാര്‍, എ​സ്. ന​വ​മ​ണി, രാ​ഷ്ട്രീ​യ പാര്‍​ട്ടി പ്ര​തി​നി​ധി​കള്‍ തു​ട​ങ്ങി​യ​വര്‍ പ​ങ്കെ​ടു​ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.